സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വിവിധ മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പരസ്പരം പങ്കുവയ്ക്കുന്നതിനും മികവുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും ഐടി @സ്കൂള്‍ വിദ്യാഭ്യാസ റിയാലിറ്റി ഷോ നടത്തും. ഗ്രീന്‍ കേരള എക്സ്പ്രസ് മാതൃകയില്‍ നടത്തുന്ന സോഷ്യല്‍ റിയാലിറ്റി ഷോ ഐടി @സ്കൂള്‍ വിക്റ്റേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യും. നവംബര്‍ മുതല്‍ ജനുവരി വരെ 75 എപ്പിസോഡുകളായാണു സംപ്രേഷണം.
സ്കൂളുകളില്‍ വിവിധ മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന്‍റെ ഭാഗമായി വിലയിരുത്തുന്നത്. അക്കാഡമി പ്രവര്‍ത്തനം, പശ്ചാത്തല വികസനം, ഐടി അധിഷ്ഠിത പഠനം, പൊതുസമൂഹത്തിന്‍റെ പങ്കാളിത്തം, പരിസ്ഥിതി-ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കലാ-സാഹിത്യ-കായിക-ശാസ്ത്ര മേഖലകളുടെ പരിപോഷണം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി സ്കൂളുകളെ വിലയിരുത്തും.സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകള്‍ക്കാണു പങ്കെടുക്കാന്‍ അവസരം. അപേക്ഷിക്കുന്ന സ്കൂളുകളില്‍ നിന്നു തെരഞ്ഞെടുക്കുന്ന 100 സ്കൂളുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.
സി-ഡിറ്റുമായി സഹകരിച്ചാണ് ഐടി @സ്കൂള്‍ റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി പങ്കുവയ്ക്കലിലൂടെ മുഴുവന്‍ വിദ്യാലയങ്ങളിലും ഗുണപരമായ മാറ്റം ഉണ്ടാക്കാനാണു പരിപാടിയിലൂടെ ഐടി @സ്കൂള്‍ ലക്ഷ്യമാക്കുന്നത്. മികച്ച മാതൃകകള്‍ക്ക് ഒപ്പം ഓരോ സ്കൂളിനെക്കുറിച്ചും ഡോക്യുമെന്‍ററികള്‍ ഇതിന്‍റെ ഭാഗമായി തയാറാക്കും. ഇങ്ങനെ തയാറാക്കുന്ന മുഴുവന്‍ വീഡിയൊകളും ഐടി @സ്കൂള്‍ സ്കൂളുകളില്‍ സ്ഥാപിക്കുന്ന സ്വതന്ത്ര ഡിജിറ്റല്‍ ലൈബ്രറികളുടെ ഭാഗമായി എല്ലാ സ്കൂളുകള്‍ക്കും സൗജന്യമായി ലഭ്യമാക്കും. പങ്കാളിത്ത സ്വഭാവത്തിലുള്ള സ്കൂള്‍ വിക്കി മാതൃകയില്‍ പ്രത്യേകമായി തയാറാക്കുന്ന പോര്‍ട്ടലിലൂടെ സ്കൂളുകള്‍ക്ക് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ ക്ഷണിക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ അറിയിച്ചു.
Close...
Maximum Character Allowed -
4000