കൊച്ചി
ബിരുദ, ബിരുദാനന്ത ബിരുദ ധാരികള്‍ക്ക് ഐടി കമ്പനികളില്‍ അവസരം.
കൊച്ചിയിലെ പൂര്‍ണം ഇന്‍ഫോവിഷന്‍, ബംഗളൂരുവിലെ സോഫ്റ്റ്വെയര്‍ പാരഡൈം ഇന്‍ഫോടെക് എന്നീ ഐടി കമ്പനികള്‍ അഞ്ച്, ആറ് തീയതികളില്‍ എറണാകുളം കച്ചേരിപ്പടിയിലുള്ള ആശീര്‍ഭവനില്‍ എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും നടത്തും. കസ്റ്റമര്‍ റിലേഷന്‍സ്, സോഫ്റ്റ്വെയര്‍, ടെസ്റ്റിങ് ആന്‍ഡ് സപ്പോര്‍ട്ട് എന്നീ മേഖലകളിലേക്കാണ് അവസരം.
2009, 2010 വര്‍ഷങ്ങളില്‍ 60 ശതമാനത്തിനു മുകളില്‍ മാര്‍ക്കോടെ ബിരുദം, ബിരുദാനന്തര ബിരുദം (എന്‍ജിനിയറിങ്, എംസിഎ ഒഴിച്ച് ) പാസായവരെ പൂര്‍ണം ഇന്‍ഫോവിഷന്‍ കസ്റ്റമര്‍ റിലേഷന്‍സ് എക്സിക്യൂട്ടീവ് തസ്തികയിലേക്കു പരിഗണിക്കും. അഞ്ചിനു രാവിലെ പത്തിന് എഴുത്ത് പരീക്ഷ നടക്കും.
കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ 2010 ല്‍ 55 ശതമാനത്തിനു മുകളില്‍ മാര്‍ക്കോടെ ബിസിഎ, ബിഎസ്്സി (കംപ്യൂട്ടര്‍ സയന്‍സ്, ഐടി ഇലക്ട്രോണിക്സ്, മാത്ത്സ്, ഫിസിക്സ് , സ്റ്റാറ്റിസ്റ്റിക്സ് ) പാസായ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കു സോഫ്റ്റ്വെയര്‍ പരഡൈമില്‍ സെലക്ഷന്‍ ലഭിക്കും.
ഇതിലേക്കുള്ള പ്രവേശന പരീക്ഷ ആറിനു രാവിലെ 10 നു നടക്കും.
അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കു ടെസ്റ്റ് സെന്‍ററില്‍ നേരിട്ടു ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും 0484 - 6510245 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Close...
Maximum Character Allowed -
4000