Thursday, February 09, 2012   11:06 AM IST
Supplements
Home>> News>> Business
Business
LIC കോട്ടയത്തു ചരിത്രനേട്ടം
Friday, September 03, 2010
|
|
|
കോട്ടയം

ആരോഗ്യ ഇന്‍ഷ്വറന്‍സ് വിപണനത്തിലും ആദ്യ പ്രീമിയം സമാഹരണത്തിലും എല്‍ഐസി കോട്ടയം ഡിവിഷന് ചരിത്രനേട്ടം. കേരള , തമിഴ്നാട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശം പോണ്ടിച്ചേരിയുമടങ്ങുന്ന ദക്ഷിണമേഖലയിലെ 13 ഡിവിഷനുകളില്‍ 300 കോടി രൂപ ആദ്യ പ്രീമിയം സമാഹരിക്കുന്ന ആദ്യ ഡിവിഷനാണു കോട്ടയം.

ഇതോടെ അഖിലേന്ത്യാതലത്തില്‍ 111 ഡിവിഷനുകളില്‍ ആദ്യപ്രീമിയം സമാഹരണത്തില്‍ കോട്ടയം ഡിവിഷന്‍ നാലാം സ്ഥാനത്തായി. ഈ സാമ്പത്തികവര്‍ഷം ജൂലൈയില്‍ രാജ്യത്താകെ എല്‍ഐസിക്ക് ആദ്യപ്രീമിയം വരുമാനമായി 24430 കോടിരൂപയാണു സമാഹരിക്കാന്‍ കഴിഞ്ഞത്. ആരോഗ്യ ഇന്‍ഷ്വറന്‍സ് വിപണനത്തിലും എല്‍ഐസി കോട്ടയം ഡിവിഷന് നിര്‍ണായക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞെന്നു സീനിയര്‍ ഡിവിഷണല്‍ മാനെജര്‍ ആര്‍.ദൊരൈസ്വാമി.

ഈ മേഖലയില്‍ അഖിലേന്ത്യാതലത്തില്‍ കോട്ടയം ഡിവിഷന്‍ ഒന്നാം സ്ഥാനത്തെത്തി. കോട്ടയം ഡിവിഷനു കീഴിലുള്ള 18 ബ്രാഞ്ചുകളില്‍ കായംകുളം ബ്രാഞ്ച് മൊത്തം പ്രീമിയം സമാഹരണത്തില്‍ അഖിലേന്ത്യാ തലത്തില്‍ നാലാം സ്ഥാനവും നോണ്‍-സിംഗിള്‍ പ്രീമിയം സമാഹരണത്തില്‍ തൊടുപുഴ ബ്രാഞ്ച് രണ്ടാം സ്ഥാനവും നേടി.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code