കോഴിക്കോട്
സൗത്ത് ഇന്ത്യന്‍ ബാങ്ക് മലബാറില്‍ 17 ശാഖകള്‍ തുറക്കുന്നു. ഈ മാസം 17 ശാഖകളും പ്രവര്‍ത്തനമാരംഭിക്കും.
മലപ്പുറം ജില്ലയിലെ മറാഞ്ചേരി, വൈലത്തൂര്‍, മോങ്ങം, കിഴിശേരി, കുറ്റിപ്പുറം, പൂക്കോട്ടും പാടം, പാണ്ടിക്കാട്, പുലാമന്തോള്‍. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, പിലാത്തറ, ചെറുപുഴ, പേരാവൂര്‍, ഇരിക്കൂര്‍ കാസര്‍ ഗോഡ് ജില്ലയില്‍ തൃക്കരിപ്പൂര്‍, ഉദുമ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുന്നതെന്നു എസ്ഐബി എം.ഡി വി.എ. ജോസഫ്.
എന്‍ആര്‍ഐ മീറ്റിന്‍റെ ഭാഗമായി നടത്തിയ പത്രമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയിട്ട് 82 വര്‍ഷം കഴിഞ്ഞു. രാജ്യത്ത് നാല് സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും ബാങ്കിന് ശാഖകളുണ്ട്. എന്നാല്‍ മലബാറില്‍ ഇത്രയും കാലമായി ബാങ്കിനു കാര്യമായി ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈവര്‍ഷം രാജ്യത്ത് പുതിയ 60 ശാഖകള്‍തുടങ്ങും. ഇതില്‍ മുപ്പതെണ്ണം ഈ മാസം 30നകം തുറക്കും. ഇതോടെ മൊത്തം ശാഖകള്‍ 640. 2013 ആവുമ്പോഴേക്കും 750 ശാഖകള്‍, 750 എടിഎം, 75,000 കോടി ബിസിനസ് എന്നിങ്ങനെയാണു ലക്ഷ്യമിടുന്നത്.
5400 ജീവനക്കാരാണു ബാങ്കിനുള്ളത്. 28,000 കോടിയാണ് നിലവിലെ ബിസിനസ്. 28,000 കോടി രൂപ ഡെപ്പോസിറ്റും 20,000 കോടി രൂപ വായ്പയും.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവടങ്ങളിലാണ് ഇപ്പോള്‍ റീജ്യണല്‍ ഓഫീസുകള്‍ ഉള്ളത്. മലബാറിലെ പുതിയ ബ്രാഞ്ചുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കണ്ണൂരും റീജ്യണല്‍ ഓഫീസ് തുടങ്ങും.
കേരളത്തിനു പുറമെ ഡല്‍ഹി, കല്‍ക്കട്ട, ഹൈദരാബാദ്, ബംഗളുരു, കോയമ്പത്തൂര്‍, മധുര, ചെന്നൈ എന്നിവിടങ്ങളിലാണ് റീജ്യണല്‍ ഓഫീസുള്ളത്.
ബാങ്കിന്‍റെ നിക്ഷേപകരില്‍ 20 ശതമാനവും വിദേശ ഇന്ത്യക്കാരാണ്.
ബാങ്ക് ഓഫ് നിയോണുമായി ചേര്‍ന്ന് അമേരിക്കയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം നാട്ടിലേക്കയക്കാന്‍ ഫ്ളാഷ് എന്നപേരില്‍ സംവിധാനം അടുത്തിടെ ഒരുക്കി.
ഈ സംവിധാനമനുസരിച്ചു പണം അയയ്ക്കുന്നയാള്‍ക്കും ലഭിക്കേണ്ടയാള്‍ക്കും പണത്തിന്‍റെ വിവരം സംബന്ധിച്ച് എസ്എംഎസ് വഴി അറിയിപ്പും ലഭിക്കും.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ഓഹരി വിഭജിക്കാനും തീരുമാനിച്ചു. ഈ മാസം 20നാണു ഓഹരി വിഭജിക്കുക.
Close...
Maximum Character Allowed -
4000