മ്യൂച്വല്‍ ഫണ്ട് ആസ്തി വര്‍ധിച്ചു
Friday,
September 03,
2010
ന്യൂഡല്‍ഹി
തുടര്‍ച്ചയായ രണ്ടു മാസത്തെ ഇടിവിനു ശേഷം ഓഗസ്റ്റില്‍ മ്യൂച്വല്‍ഫണ്ട് ആസ്തി 3.30% ഉയര്‍ന്നു. 6.87ലക്ഷം കോടി രൂപയാണു മേഖലയിലെ കഴിഞ്ഞമാസത്തെ ആസ്തി. മ്യൂച്വല്‍ഫണ്ടില്‍ കോര്‍പ്പറേറ്റുകള്‍ നിക്ഷേപം ഉയര്‍ത്തിയതാണു കാരണം.
അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ഫണ്ട് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ മാസം മ്യൂച്വല്‍ഫണ്ട് മേഖലയി ലെ ശരാശരി ആസ്തി 21,992 കോടി രൂപ. 39 കമ്പനികളുടെ ശരാശരി ആസ്തി 6,87,559 കോടി രൂപ.
രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വല്‍ഫണ്ട് കമ്പനി റിലയന്‍സിന്‍റെ ആസ്തി 2.28% വര്‍ധിച്ചു. ശരാശരി ആസ്തി 1.04ലക്ഷം കോടി രൂപ. മ്യൂച്വല്‍ഫണ്ട് പദ്ധതികളില്‍ ബാങ്കുകള്‍നിക്ഷേപമൊഴുക്ക് നടത്തിയതാ ണ് ആസ്തി കൂടാന്‍ കാരണമെന്നു വിദഗ്ധര്‍.
എച്ച്ഡിഎഫ്സിയുടെ ആസ്തി ആറു ശതമാനം ഉയര്‍ന്നു. ഐസിഐസിഐ പ്രുഡന്‍ഷ്യലിനു 68,768.63 കോടിയും യുടിഐക്ക് 64,173 കോടി രൂപയുമാണ് ആസ്തി.
കോര്‍പ്പറേറ്റുകളും ബാങ്കുകളും പണം പിന്‍വലിച്ചതിനെത്തുടര്‍ന്നു ജൂണിലും ജൂലൈയിലും മേഖലയിലെ വരുമാനം കുറഞ്ഞിരുന്നു.
ആക്സിസിന്‍റെ ആസ്തി 1,018 കോടി രൂപയായും എല്‍&ടിയുടെ ആസ്തി 413 കോടി രൂപയായും വര്‍ധിച്ചു.
എച്ച്എസ്ബിസി, ഫോര്‍ട്ടിസ്, എല്‍ഐസി, ഐഡിഎഫ്സി എന്നിവ ഉള്‍പ്പെടെ പത്തു കമ്പനികളുടെ ആസ്തി കഴിഞ്ഞ മാസം കുറഞ്ഞിട്ടുണ്ട്.
Close...
Maximum Character Allowed -
4000