ഗാന്ധിജി ഒരു മൗസ്ക്ലിക്കകലെ
Friday,
September 03,
2010
കാലം മാറി. ടെക്നോളജിയാണു ലോകത്തെ നയിക്കുന്നത്. കീബോര്‍ഡിലെ ബട്ടനിലൂടെ ലോകത്തെ തൊടാം. സൂര്യനു താഴെയുള്ളതു മാത്രമല്ല, സൂര്യനുള്ളിലെ വിവരങ്ങള്‍ വരെ ഇന്‍റര്‍നെറ്റിലു ണ്ട്. ഇന്ത്യയെന്ന വാക്ക് സെര്‍ച്ച് എന്‍ജിനില്‍ ടൈപ്പ് ചെയ്താല്‍ മഹാത്മജിയുടെ പേരും ഫോട്ടൊ യും ജീവിതകഥയും ഓണ്‍ലൈനില്‍ കിട്ടും. അതു പോരാ, ഗാന്ധിജിയുമായി ബന്ധമുള്ള എല്ലാം മോണിറ്ററില്‍ തെളിയണം. കത്തായാ ലും കഥയായാലും സ്ഥലമായാലും ലഭിക്കണം. അതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഗാന്ധിജി എഴുതിയതും ഗാന്ധിജി ക്കു ലഭിച്ചതുമായ മുപ്പത്തിനാലായിരം കത്തുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍, ഒരു പോര്‍ട്ടല്‍ രൂപീകരി ച്ച് അപ്ലോഡ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. രാഷ്ട്രപിതാവിനെക്കുറിച്ചുള്ളതെന്തും അധികം വൈകാതെ ഒരു മൗസ് ക്ലിക്കകലെ. കാലം ഇന്‍റര്‍നെറ്റിനൊപ്പമാണു പായുന്നതെങ്കില്‍ അവിടെയുമുണ്ടാകണം മഹാത്മജിയുടെ വാക്കും സന്ദേശവും ഓര്‍മകളും. അതിനുള്ള തുടക്കമാണ് ഗാന്ധി ഹെറിറ്റേജ് സൈറ്റ്സ് പോര്‍ട്ടല്‍.
ഗാന്ധിജിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള എല്ലാ വിവരങ്ങളും ഒരു ക്ലിക്കില്‍ ലഭ്യമാ ക്കും. സബര്‍മതി ആശ്രമത്തിന്‍റെ യും ഗാന്ധി സ്മാരക ട്രസ്റ്റിന്‍റെയും സഹകരണത്തോടെ കേന്ദ്രസര്‍ക്കാര്‍ അതിനുള്ള വര്‍ക്കുകള്‍ ആരംഭിച്ചു. എട്ടു കോടി രൂപയാണ് വെബ്സൈറ്റിന്‍റെ രൂപീകരണത്തിനായി നീക്കി വയ്ക്കുന്നത്. മുപ്പത്തിനാലായിരം കത്തുകള്‍, രണ്ടായിരത്തിലേറെ ഗാന്ധി സ്മാരക കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ വെബ്സൈറ്റ്. ഗാന്ധിജിയെക്കുറിച്ച് പുതുതലമുറയ്ക്കു മനസിലാക്കിക്കൊടുക്കുന്നതിനായി ഗാന്ധി ഹെറിറ്റേജ് സൈറ്റ് മിഷന്‍ ആരംഭിക്കാനും സാംസ്കാരിക മന്ത്രാല യം തീരുമാനിച്ചിട്ടുണ്ട്. ഗാന്ധിജി സഞ്ചരിച്ച എട്ടു രാജ്യങ്ങളിലെ ഗാന്ധി സ്മാരക കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിനും ആ സ്ഥലങ്ങളില്‍ സഞ്ചാരികള്‍ക്കു വന്നുപോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമായി നാല്‍പ്പത്തിരണ്ടു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
ഗാന്ധിയന്മാരും ചരിത്രകാരന്മാ രും ഉള്‍പ്പെടുന്ന സംഘമാണ് പുതിയ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കു ക. ഗാന്ധിജിയുടെ കൊച്ചുമകന്‍ ഗോപാലകൃഷ്ണ ഗാന്ധിയായിരിക്കും ഈ പ്രവര്‍ത്തനങ്ങളുടെ നേതൃസ്ഥാനത്ത്. സബര്‍മതി ആശ്രമമാണ് പോര്‍ട്ടലിന്‍റെ കേന്ദ്രം. ഗാന്ധിജിയുടെ പൊതു - സ്വകാര്യ ജീവിതത്തെക്കുറിച്ച് എല്ലാം അറിയാനുള്ള കിളിവാതിലായിരിക്കും പോര്‍ട്ടല്‍.
സബര്‍മതി ആശ്രമം പ്രിസര്‍വേഷന്‍ മെമ്മോറിയല്‍ ട്രസ്റ്റിന് ആദ്യഘട്ടമായി നാലു കോടി രൂപ അനുവദിച്ചു. ഗാന്ധിജി എഴുതിയ കത്തുകളുടെയും മറ്റു രേഖകളുടെയും സൂക്ഷിപ്പിനാണിത്. 34,111 കത്തുകളുടെ ഒറിജിനലാണിവ. ഈ കത്തുകളെല്ലാം ഡിജിറ്റലാക്കി കംപ്യൂട്ടറില്‍ അപ്ലോഡ് ചെയ്തുവച്ചിട്ടു ണ്ട്. ഇതെല്ലാം വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇതിന്‍റെ മുഴുവന്‍ മേല്‍നോട്ടവും ചുമതലകളും സബര്‍മതി ആശ്രമത്തിനാണ്. തമിഴ്നാട്, ഉത്തര്‍പ്രദേശ്, മഹരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് ഗാന്ധി ഹെറിറ്റേജ് സൈറ്റ്സ് മിഷന്‍ പ്രവര്‍ത്തിക്കുക. ചെയര്‍പേഴ്സണ്‍, ഡയറക്റ്റര്‍, ജോയിന്‍റ് സെക്രട്ടറി എന്നിവരാണ് ഗാന്ധി ഹെറിറ്റേജ് സൈറ്റിന്‍റെ അധികാരികള്‍. പ്രശസ്ത ഗാന്ധിയന്മാരെയാണ് ഈ തസ്തികകളില്‍ നിയമിക്കുക.
പോര്‍ബന്ദര്‍, രാജ്കോട്ട്, തിലക് ഖട്ട്, ചെന്നൈ, മണി ഭവന്‍, മുംബൈ, ബലിയഖട്ട്, കോല്‍ക്കത്ത, മധുര, യര്‍വാഡ ജയില്‍, പൂനെ, ആഗാ ഖാന്‍ കൊട്ടാരത്തിലെ ജയില്‍ മുറി തുടങ്ങി രണ്ടായിരം കേന്ദ്രങ്ങളാണ് ഹെറിറ്റേജ് സൈറ്റുകളാക്കുന്നത്. 1869 മുതല്‍ 1948 വരെ ഗാന്ധിജി സന്ദര്‍ശിച്ചതും താമസിച്ചതുമായ സ്ഥലങ്ങളാണ് ഇതെല്ലാം. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, മ്യാന്‍മര്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഗാന്ധിജി സന്ദര്‍ശിച്ച സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. ഹെറിറ്റേജ് സൈ റ്റ് പദ്ധതി പ്രകാരം, ഈ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളുടെ പെയ്ന്‍റിങ്, മെയ്ന്‍റനന്‍സ്, ലൈറ്റിങ് തുടങ്ങി യ കാര്യങ്ങളുടെ ചെലവ് ഇന്ത്യ ഏറ്റെടുക്കും. ഈ സ്ഥലത്തിന്‍റെ പ്രാധാന്യമെന്തെന്നും ഗാന്ധിജി വന്നതെന്തിനെന്നും വിശദീകരിക്കുന്ന ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിക്കും. ഇവിടങ്ങളില്‍ സഞ്ചാരികളെ സഹായിക്കാന്‍ ഗൈഡുകളെ നിയമിക്കും.
ഗാന്ധിജിയെക്കുറിച്ചുള്ള വിവര ങ്ങള്‍ ലഭിക്കുന്ന വെബ്സൈറ്റിന്‍റെ പേരിന്‍റെ കാര്യത്തില്‍ അന്തി മ തീരുമാനമായിട്ടില്ല. സൈറ്റിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് നാലു വര്‍ഷത്തോളമാ യി. വിക്കിപ്പീഡിയയില്‍ ലഭിക്കുന്ന വിവരങ്ങള്‍ക്കപ്പുറം മഹാത്മജിയെ മനസിലാക്കാന്‍ ഒരു ഒറിജിനല്‍ വെബ്സൈറ്റ് രൂപീകരിക്കപ്പെടുകയാണ്. ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തില്‍ നിന്നു ള്ള സ്പന്ദനം നേരിട്ട് വിരല്‍ത്തു മ്പിലേക്ക്.
Close...
Maximum Character Allowed -
4000