അണ്ടര്‍ വാട്ടര്‍ കംപ്യൂട്ടര്‍
Friday,
September 03,
2010
ഏതു സാഹചര്യങ്ങളിലും ഉപയോഗിക്കാവുന്ന കംപ്യൂട്ടറെന്ന ആഗ്രഹം സഫലീകരിക്കപ്പെടുന്നു. എസി മുറിയിലും ഓഫിസിന്‍റെ ഡെസ്ക് ടോപ്പിലും കാറിനുള്ളിലും മാത്രമല്ല. ഫാക്റ്ററിയിലും ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ സൈറ്റിലും, വെള്ളത്തിനടിയില്‍ വരെ ഉപയോഗിക്കാവുന്ന കംപ്യൂട്ടര്‍ റെഡി. ലാപ് ടോപ്പിന്‍റെ മാതൃകയിലുള്ള കംപ്യൂട്ടറിന്‍റെ പേര് ടഫ് ബുക്ക്. വാട്ടര്‍ റെസിസ്റ്റന്‍റ്, വൈബ്രേഷന്‍ സെയ്ഫ് ഡസ്റ്റ് പ്രൂഫ്, സ്പ്ലാഷ് പ്രൂഫ് ഇത്രയുമാണ് ടഫ് ബുക്കിന്‍റെ പ്രധാന സവിശേഷത. ഹാര്‍ഡ് ഡിസ്ക്കുകള്‍ ഷോക്ക് അബ്സോര്‍ബര്‍ ഫിറ്റ് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ട്. മഗ്നീഷ്യം കണ്ടന്‍റുകൊണ്ടാണ് പുറംഭാഗം നിര്‍മിച്ചിട്ടുള്ളത്. ബാഗ് ഇല്ലെങ്കിലും, സ്യൂട്കെയ്സ് പോലെ കൊണ്ടു നടക്കാം. മെറ്റല്‍ ഡോറുകളും റബ്ബര്‍ സീലും ഉള്ളതാണ് കണക്റ്ററുകള്‍. യുഎസ്ബി പിന്‍ ചെയ്യുന്ന ഹോളുകളിലൂടെ പൊടിയും വെള്ളവും കയറുമെന്നു ഭയക്കേണ്ട. പാനസോണിക്കിന്‍റേതാണ് ടഫ് ബുക്ക് സിഎഫ് - 31. പ്രൊസസര്‍ - ഇന്‍റല്‍കോര്‍ ഐ3 - 350 എം, ഐ5 -520 എം, ഐ3 - 540 എം. 13.1 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ. സിപിയു സ്പീഡ് 2.26 ജി ജിഗാഹെഡ്സ്, റാം 2 - 8 ജി ബി. പവര്‍ 11 മണിക്കൂര്‍. നവംബര്‍ പതിനഞ്ചിനു ജപ്പാനില്‍ ടഫ്ബുക്ക് ലോഞ്ച് ചെയ്യും. ജപ്പാനിലെ വില ഒരു ലക്ഷത്തി എഴുപത്തയ്യായിരം.
Close...
Maximum Character Allowed -
4000