Thursday, February 09, 2012   1:10 PM IST
Supplements
Home>> News>> National News
National News
ആറാമതും മുഖ്യമന്ത്രിയാകും
Friday, September 03, 2010
|
|
|
കൂടല്ലൂര്‍

മകനായതുകൊണ്ടു പറയുന്നതല്ല, എം. കരുണാനിധി ആറാം തവണയും തമിഴ്നാട് മുഖ്യമന്ത്രിയാകും, എം.കെ. സ്റ്റാലിന് ഉറപ്പ്. അടുത്ത തെരഞ്ഞെടുപ്പിലും ഡിഎംകെ തന്നെ തമിഴ്നാട്ടില്‍ വിജയിക്കുമെന്നും ഉപമുഖ്യമന്ത്രി തറപ്പിച്ചു പറയുന്നു.

ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു സ്റ്റാലിന്‍ പ്രവചനം നടത്തിയത്. അടുത്ത തവണ ഇവിടെ വരുന്നതു മുഖ്യമന്ത്രിയായിട്ടായിരിക്കണമെന്ന പ്രാദേശിക നേതാക്കളുടെ ആവശ്യത്തോടു വിനയപൂര്‍വം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവദമ്പതികളെ ആശീര്‍വദിച്ച സ്റ്റാലിന്‍, അവര്‍ക്കുണ്ടാകുന്ന കുട്ടിക്കു തമിഴ് പേരു തന്നെ ഇടണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു.

സജീവ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പല തവണ കരുണാനിധി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അപ്പോഴൊക്കെ പിന്‍ഗാമിയാരെന്ന കാര്യത്തില്‍ സ്റ്റാലിനും ജ്യേഷ്ഠ സഹോദരനും കേന്ദ്രമന്ത്രിയുമായ അഴഗിരിയും തമ്മില്‍ തര്‍ക്കമാകും. ഇതോടെ കരുണാനിധി നേതൃമാറ്റം ഉടനില്ലെന്നു പ്രഖ്യാപിക്കുന്നതാണു പതിവ്.

സ്റ്റാലിനെ ഉപമുഖ്യമന്ത്രിയും അഴഗിരിയെ കേന്ദ്രമന്ത്രിയുമാക്കിയതോടെ തമിഴ്നാട്ടില്‍ സ്റ്റാലിന്‍ തന്നെയാണു കരുണാനിധിയുടെ പിന്‍ഗാമിയെന്ന പ്രതീതി പരന്നതാണ്. എന്നാല്‍, കേന്ദ്രമന്ത്രി സ്ഥാനത്തില്‍ താത്പര്യമില്ലാത്ത അഴഗിരി സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ ആവര്‍ത്തിച്ച് ആഗ്രഹം പ്രകടിപ്പിക്കു കയാ യിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code