Thursday, February 09, 2012   2:21 PM IST
Supplements
Home>> Headlines
Latest News
പാക് താരങ്ങള്‍ക്കു സസ്പെന്‍ഷന്‍
Friday, September 03, 2010
|
|
|
ലണ്ടന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ വാതുവയ്പ്പു വിവാദത്തില്‍പ്പെട്ട മൂന്നു പാക് ക്രിക്കറ്റ് താരങ്ങളെ ഐസിസി സസ്പെന്‍ഡ് ചെയ്തു. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, പേസര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് അമീര്‍ എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ക്കു പ്രാദേശിക, അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാനാവില്ല.

മൂന്നു പേരെയും സ്കോട് ലന്‍ഡ് യാര്‍ഡ് പൊലീസ് ചോദ്യം ചെയ്യും. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്കെതിരേ ആജീവനാന്ത വിലക്ക് ഉള്‍പ്പെടെ കടുത്ത നടപടികളെടുക്കുമെന്ന് ഐസിസി സിഇഒ ഹാറുണ്‍ ലോഗാര്‍ട്ട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ കുറ്റം തെളിഞ്ഞാല്‍ ആജീവനാന്ത വിലക്ക് ഉള്‍പ്പെടെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ലോഗാര്‍ട്ട് പറഞ്ഞു. ക്രിക്കറ്റില്‍ അഴിമതി ഐസിസി സഹിക്കില്ല. കോഴ വ്യാപകമല്ല. എങ്കിലും ജാഗ്രത വേണം. മൂവരുടെയും കാര്യത്തില്‍ മുന്‍വിധി പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ട്രൈബ്യൂണല്‍ ആണു തീരുമാനിക്കേണ്ടത്. അഴിമതി വിരുദ്ധ നിയമങ്ങളനുസരിച്ചാണു നടപടി. ഐസിസിയുടെ അഴിമതി വിരുദ്ധ ട്രൈബ്യൂണലില്‍ കളിക്കാര്‍ക്ക് അപ്പീല്‍ നല്‍കാം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ആമിറും ആസിഫും പണം വാങ്ങി നോബോള്‍ എറിഞ്ഞെന്നാണ് ആരോപണം.

നേരത്തെ ഐസിസിയുടെയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നു മൂന്നു പേരെയും ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20, ഏകദിന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code