Thursday, February 09, 2012   2:16 PM IST
Supplements
Home>> News>> World News
World News
ഇന്ത്യയുമായുള്ള യുദ്ധം ഒഴിവായി
Friday, September 03, 2010
|
|
|
വാഷിങ്ടണ്‍

പാക്കിസ്ഥാന്‍റെ കൈവശം ആണവായുധ ശേഖരമുള്ളതു കൊണ്ടാണ് ഇന്ത്യയുമായുള്ള യുദ്ധം ഒഴിവായതെന്നു പാക് ആണവശാസ്ത്രജ്ഞന്‍ എ.ക്യു. ഖാന്‍. ആണവായുധം രാജ്യത്തെ തല ഉയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കി. ആണവായുധം അതിജീവനത്തിനും സുരക്ഷയ്ക്കും ആധിപത്യത്തിനും സഹായിച്ചു. ആണവായുധങ്ങള്‍ തെറ്റായ കൈകളിലെത്തുമെന്നതു പടിഞ്ഞാറന്‍ സങ്കല്‍പ്പമാണ്. ആണവായുധം നല്ലതായാലും മോശമായാലും സങ്കീര്‍ണമായ ഉപകരണമാണ്. പാക്കിസ്ഥാന്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട രാജ്യമല്ല. ഇന്ത്യന്‍ മുസ് ലിങ്ങളായ തങ്ങള്‍ ഭിന്ന സംസ്കാരവും ചരിത്രവും സാമൂഹിക ക്രമവുമുള്ള വേറിട്ട രാജ്യമായിരുന്നുവെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code