വനിതാ എസ് പിയെ വലിച്ചിഴച്ചു
Friday,
September 03,
2010
ബറേലി
യുപിയില്‍ കൈക്കൂലി വാങ്ങിയതു ചോദ്യം ചെയ്ത വനിതാ എസ് പിയെ കീഴുദ്യോഗസ്ഥര്‍ വലിച്ചിഴച്ചു. ട്രാഫിക് എസ് പി കല്‍പ്പന സക്സേനയ്ക്കാണു കീഴുദ്യോഗസ്ഥരില്‍ നിന്നു പീഡനമേല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ തലയ്ക്കു സാരമായി പരുക്കു പറ്റിയ കല്‍പ്പന ഇപ്പോള്‍ ചികിത്സയിലാണ്. കന്‍റോണ്‍മെന്‍റ് പ്രദേശത്തു പൊലീസുകാര്‍ വാഹന യാത്രക്കാരില്‍ നിന്നു കൈക്കൂലി വാങ്ങുന്ന വിവരം ഒരു ജവാനാണു വിളിച്ചറിയിച്ചത്. ഇതേത്തുടര്‍ന്നു പാഞ്ഞെത്തിയ കല്‍പ്പന നേരിട്ടു കാണുകയും ഇതിനെ ചോദ്യംചെയ്യുകയുമായിരുന്നു. കുറ്റം നിഷേധിച്ച ഇവരുടെ ദേഹപരിശോധനയ്ക്കു ഗണ്‍മാനു നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്നു വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ തടയുന്നതിനിടെയാണു വലിച്ചിഴച്ചത്. ഡ്രൈവറെ എസ് പി പിടുത്തമിട്ടെങ്കിലും വാഹനം നിര്‍ത്താതെ മുന്നോട്ടു പോകുകയായിരുന്നു. പൊതുജനമധ്യത്തിലൂടെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടു പോയ ശേഷം എസ് പിയെ വലിച്ചെറിയുകയായിരുന്നു. കേസില്‍ മനോജ് കുമാര്‍ എന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പേര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു.
Close...
Maximum Character Allowed -
4000