2010ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള അഞ്ചാം ഘട്ട അലോട്ട്മെന്‍റ് ഇന്ന് ആരംഭിക്കും. സര്‍ക്കാരുമായി സ്വാശ്രയ-മെഡിക്കല്‍ മാനെജ്മെന്‍റുകള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണയെത്തുടര്‍ന്നാണു പ്രവേശന പരീക്ഷാ കമ്മിഷണര്‍ അഞ്ചാം ഘട്ട അലോട്ട്മെന്‍റിനുള്ള നടപടികള്‍ ആരംഭിച്ചത്.
നാലാം ഘട്ട അലോട്ട്മെന്‍റ് വരെ ഉള്‍പ്പെടുത്തിയിരുന്ന സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനീയറിങ് കോളെജുകള്‍, സര്‍ക്കാര്‍ / സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍ കോളെജുകള്‍, മൗണ്ട് സിയോണ്‍ കോളെജ് ഒഫ് എന്‍ജിനീയറിങ് ഫൊര്‍ വിമെന്‍ , ദേവകി അമ്മാസ് ഗുരുവായൂരപ്പന്‍ കോളെജ് ഒഫ് ആര്‍ക്കിടെക്ച്ചര്‍ എന്നീ കോളെജുകളിലേക്ക് അലോട്ട്മെന്‍റ് നടപടിക്രമങ്ങള്‍ തുടരുന്നതാണ്. അഞ്ചാം ഘട്ട അലോട്ട്മെന്‍റില്‍ വിദ്യാര്‍ഥികള്‍ക്കു നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും പുതുതായി ചേര്‍ത്തിട്ടുള്ള കോഴ്സ് / കോളെജിലേക്ക് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നാളെ മുതല്‍ എട്ടു വരെ
www.cee-kerala.org എന്ന വെബ് സൈറ്റില്‍ സൗകര്യമുണ്ടായിരിക്കും. എട്ടിന് വൈകിട്ട് അഞ്ചു വരെ നിലനില്‍ക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ 13നു വൈകിട്ട് അഞ്ചാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. അഞ്ചാം ഘട്ട അലോട്ട്മെന്‍റ് പ്രകാരം അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ്/അധിക ഫീസ് സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറിന്‍റെ തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ 14, 15ന് അടയയ്ക്കണം. എസ്ബിടി ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭിക്കും.
അഞ്ചാം ഘട്ട അലോട്ട്മെന്‍റില്‍ താഴെ പറയുന്ന കോഴ്സ് / കോളെജുകളിലേക്ക് പുതുതായി ഓപ്ഷന്‍ നല്‍കാം:
1. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍
2. സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത / സ്വകാര്യ സ്വാശ്രയ ഡന്‍റല്‍ കോളെജുകള്‍
3. സര്‍ക്കാര്‍ / എയ്ഡഡ് / സ്വകാര്യ സ്വാശ്രയ ആയുര്‍വേദ /സിദ്ധ കോളെജുകള്‍
4. സര്‍ക്കാര്‍ / എയ്ഡഡ് ഹോമിയൊ കോളെജുകള്‍
5. കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്സിറ്റി കോഴ്സുകള്‍
6. പുതുതായി അംഗീകാരം ലഭിച്ച സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളെജുകള്‍ / കോഴ്സുകള്‍.
കോളെജ്, കോഴ്സ് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
അലോട്ട്മെന്‍റ് ഷെഡ്യൂള്‍:
സെപ്റ്റംബര്‍-03 രാവിലെ 10 മുതല്‍ - അഞ്ചാം ഘട്ട അലോട്ട്മെന്‍റിലേക്ക് ഓപ്ഷനുകള്‍ ക്രമീകരിക്കുന്നതിനും പുതുതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം.
സെപ്റ്റംബര്‍-08 വൈകിട്ട് അഞ്ച് - ഓപ്ഷനുകള്‍ ക്രമീകരിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സൗകര്യം അവസാനിക്കുന്നു.
സെപ്റ്റംബര്‍-13 (വൈകിട്ട്) - അഞ്ചാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.
സെപ്റ്റംബര്‍ 14- 15 - അലോട്ട്മെന്‍റ് ലഭിച്ചവര്‍ എസ്ബിടി ശാഖകളില്‍ ഫീസ് / അധിക ഫീസ് ഒടുക്കണം.
സെപ്റ്റംബര്‍ 15-16 - അഞ്ചാം ഘട്ട അലോട്ട്മെന്‍റില്‍ എംബിബിഎസ് / ബിഡിഎസ് കോഴ്സുകള്‍ക്ക് അലോട്ട്മെന്‍റ് ലഭിച്ചവര്‍ പ്രവേശനത്തിനു ഹാജരാകണം.
സെപ്റ്റംബര്‍-16 - മെഡിക്കല്‍ / ഡന്‍റല്‍ കോളെജുകള്‍ നോണ്‍ ജോയിനിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സെപ്റ്റംബര്‍- 17 (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ) - ഓപ്ഷനുകള്‍ പുനക്രമീകരിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സൗകര്യം വെബ്സൈറ്റില്‍ ലഭിക്കും.
സെപ്റ്റംബര്‍- 19 - ആറാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.
സെപ്റ്റംബര്‍ 20, 22, 23 - അലോട്ട്മെന്‍റ് ലഭിച്ചവര്‍ എസ്ബിടി ശാഖകളില്‍ ഫീസ് / അധിക ഫീസ് ഒടുക്കണം.
സെപ്റ്റംബര്‍ 22- 23 - ആറാം ഘട്ട അലോട്ട്മെന്‍റില്‍ എല്ലാ കോഴ്സുകള്‍ക്കും അലോട്ട്മെന്‍റ് ലഭിച്ചവര്‍ അതതു കോളെജുകളില്‍ പ്രവേശനത്തിനു ഹാജരാകണം.
സെപ്റ്റംബര്‍-25 -എല്ലാ കോളെജുകളും നോണ്‍ ജോയിനിങ് റിപ്പോര്‍ട്ട്സമര്‍പ്പിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. നാലാം ഘട്ട അലോട്ട്മെന്‍റ് പ്രകാരം അലോട്ട്മെന്‍റ് ലഭിച്ചു കോളെജുകളില്‍ പ്രവേശനം നേടിയവര്‍, അവരവര്‍ക്കു ലഭിച്ച അലോട്ട്മെന്‍റ് തൃപ്തികരമാണെങ്കില്‍ ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്യണം. ഹയര്‍ ഓപ്ഷന്‍ റദ്ദ ്ചെയ്യാനുള്ള അവസരം വിദ്യാര്‍ഥികളുടെ ഹോം പേജിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.
2. പുതുതായി ഓപ്ഷന്‍ നല്‍കുമ്പോള്‍ അനാവശ്യ ഓപ്ഷനുകള്‍ നല്‍കാതിരിക്കുക. അലോട്ട്മെന്‍റ് ലഭിച്ചാല്‍ തീര്‍ച്ചയായും ചേര്‍ന്നു പഠിക്കുമെന്നുള്ള കോളെജ് / കോഴ്സ് എന്നിവയിലേക്കു മാത്രം ഓപ്ഷന്‍ നല്‍കുക.
3. അനാവശ്യ ഓപ്ഷനുകള്‍ നല്‍കി സര്‍ക്കാര്‍ സീറ്റുകള്‍ ലാപ്സ് ആക്കുകയും മറ്റു വിദ്യാര്‍ഥികള്‍ക്കു സീറ്റുകളില്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിദ്യാര്‍ഥികളുടെമേല്‍ പ്രോസ്പെകറ്റസിലെ ക്ലോസ് 12.2.4 (സി) പ്രകാരം നടപടി സ്വീകരിക്കുകയും ഇവരുടെ കാന്‍ഡിഡേച്ചര്‍ ക്യാന്‍സല്‍ ചെയ്യുന്നതുമാണ്.
4. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ / ഡന്‍റല്‍ കോളെജുകളില്‍ ലഭിക്കുന്ന അലോട്ട്മെന്‍റ് ക്യാന്‍സല്‍ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കില്ല. ആയതിനാല്‍ വിദ്യാര്‍ഥികള്‍ അനാവശ്യ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യരുത്.
5. സര്‍ക്കാര്‍ / സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മെഡിക്കല്‍ / ഡന്‍റല്‍ കോളെജുകളിലെ അലോട്ട്മെന്‍റ് / അഡ്മിഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15.
അലോട്ട്മെന്‍റ് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ക്കു പ്രവേശന പരീക്ഷാ കമ്മിഷണറുടെ
www.cee-kerala.org എന്ന വെബ്സൈറ്റ് കാണുക.
സംശയ നിവാരണത്തിന്: 0471 2115311, 2115312, 2115313, 2115314.