ബാഡ്മിന്‍റണ്‍ ടീം പ്രഖ്യാപിച്ചു
Friday,
September 03,
2010
ന്യൂഡല്‍ഹി
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ടീമിനെ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ ചേതന്‍ ആനന്ദും വനിതാ ടീമിനെ സെയ്ന നെവാളും നയിക്കും. പത്തംഗ ടീമില്‍ അഞ്ചുപേര്‍ വനിതകളാണ്. വനിതാ സിംഗിള്‍സില്‍ സെയ്നയും അഥിതി മുത്കാറും പരുഷ സിംഗിള്‍സില്‍ ചേതന്‍ ആനന്ദും പി. കാശ്യപും മത്സരിക്കും.
മിക്സഡ് ഡബിള്‍സില്‍ ദിജു- ജ്വാല ഗുട്ട സഖ്യം, വനിത ഡബിള്‍സില്‍ പൊന്നപ്പ- ജ്വാല ഗുട്ട സഖ്യം, പുരുഷ ഡബിള്‍സില്‍ സനേവ തോമസ്- രൂപേഷ് കുമാര്‍ സഖ്യം എന്നിങ്ങനെയാണു ടീം. മലയാളി താരം അപര്‍ണ ബാലനെ ബാക് അപ് താരമായി തെരഞ്ഞെടുത്തു.
Close...
Maximum Character Allowed -
4000