Thursday, February 09, 2012   2:24 PM IST
Supplements
Home>> News>> National News
National News
മൃതദേഹം യാദവിന്‍റേതല്ല
Friday, September 03, 2010
|
|
|
പറ്റ്ന

ബിഹാറില്‍ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ബന്ദിയാക്കപ്പെട്ട സംസ്ഥാന പൊലീസിലെ എസ്ഐഅഭയ് യാദവിന്‍റേതല്ലെന്നു കണ്ടെത്തി. ബിഹാര്‍ മിലിറ്ററി പൊലീസ് ഇന്‍സ്പെക്റ്റര്‍ ലോകസ് റ്റിറ്റിയുടെ മൃതദേഹമാണു ലഖിസരായി വനമേഖലയില്‍ കണ്ടെത്തിയതെന്ന് അധികൃതര്‍. യാദവിന്‍റെ മൃതദേഹമാണെന്നു കണ്ടെത്തിയതെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പിന്നീടു ലോകസ് റ്റിറ്റിയുടേതെന്നു സ്ഥിരീകരിക്കുകയിയിരുന്നു.

മൃതദേഹത്തിനടുത്തു നിന്നു മാവോയിസ്റ്റുകള്‍ എഴുതിയ കത്തും കണ്ടെടുത്തു. സംഭവം നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിഷമ വൃത്തത്തിലാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശനിയാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു.

എട്ടു മാവോയിസ്റ്റുകളെ ജയില്‍ മോചിതരാക്കിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നു മാവോയിസ്റ്റുകള്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു. രണ്ടു തവണ മുന്നറിയിപ്പു കാലാവധി നീട്ടിവയ്ക്കുകയും ചെയ്തു. എസ് ഐമാര്‍ ഉള്‍പ്പെടെ നാലു പൊലീസുകാരെ ബന്ദികളാക്കിയെന്നാണു മാവോയിസ്റ്റുകളുടെ അവകാശവാദം. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചില്ല. ഇന്നലെ വൈകിട്ട് ഒരു ബന്ദിയെ വധിച്ചുവെന്നു മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചെങ്കിലും പൊലീസ് ഇതു നിഷേധിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരേ പൊലീസുകാരുടെ ബന്ധുക്കള്‍ രംഗത്തു വന്നിരിക്കുകയാണ്. മറ്റു മൂന്നു പേരെയും ഇന്നു വധിക്കുമെന്നാണു മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്നു ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code