വയനാട്
വയനാട് പാക്കെജ് നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു വിദര്‍ഭ പാക്കെജിനൊപ്പം 90 കോടിയുടെ 12 അനുബന്ധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണിത്. സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍, കേന്ദ്ര കൃഷി മന്ത്രി കെ.വി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കലക്റ്ററേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണു തീരുമാനം. സംസ്ഥാനത്തിന്‍റെ പ്രത്യേക സാഹചര്യം കാരണം വിദര്‍ഭ പാക്കെജ് നടപ്പാക്കാനുണ്ടായ തടസങ്ങള്‍ നീക്കിയെന്നു മുല്ലക്കര പറഞ്ഞു. 15 ദിവസത്തിനകം പദ്ധതികള്‍ സംബന്ധിച്ചു കേന്ദ്രത്തിനു വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിദര്‍ഭ പാക്കെജിലുള്‍പ്പെട്ട പാലക്കാട്, കാസര്‍ഗോഡ് ജില്ലകളും സമാന പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കുമെന്നു കെ.വി. തോമസ് വ്യക്തമാക്കി.
Close...
Maximum Character Allowed -
4000