സിയൂള്‍
പ്രതിരോധമേഖലയില്‍ പരസ്പരസഹകരണത്തിനു ദക്ഷിണ കൊറിയ- ഇന്ത്യ ധാരണ. പ്രതിരോധരംഗത്തു പരസ്പരവിനിമയവും സംയുക്ത സൈനിക അഭ്യാസവും സംബന്ധിച്ചും പ്രതിരോധ ഗവേഷണരംഗത്തെ സഹകരണം സംബന്ധിച്ചും രണ്ടു ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയും കൊറിയന്‍ പ്രതിരോധമന്ത്രി കിം താ യങ്ങുമാണു ധാരണാപത്രങ്ങളില്‍ ഒപ്പിട്ടത്. ഇരുരാജ്യങ്ങളിലെയും നാവിക സേനാസഹകരണം ശക്തമാക്കണമെന്ന് എ.കെ. ആന്‍റണി പറഞ്ഞു.
Close...
Maximum Character Allowed -
4000