Thursday, February 09, 2012   12:31 PM IST
Supplements
Home>> NRK Zone>> Middle East
Middle East
ഇന്ത്യയിലേക്കുള്ള സര്‍വീസ് കൂട്ടും
Friday, September 03, 2010
|
|
|
ദോഹ

ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കും. അടുത്ത മാസം മുതല്‍ ഡല്‍ഹി, കൊച്ചി, അമൃത്സര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് 20 ശതമാനം വര്‍ധിപ്പിക്കുക.

കൊച്ചിയിലേക്കുള്ള പ്രതിദിന സര്‍വീസിനു പുറമെ നാലു സര്‍വീസുകള്‍ കൂടി നടത്തും. അമൃത്സറിലേക്ക് ആഴ്ചയില്‍ നാലു ദിവസമുള്ള സര്‍വീസ് പ്രതിദിനമാക്കും. ഡല്‍ഹിയിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ 14 ആയി വര്‍ധിപ്പിക്കും. ഇതോടെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ 74ല്‍ നിന്ന് 88 ആകും. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, ഗോവ, അമൃത്സര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണു ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code