ഏകീകൃത റിക്രൂട്ടിങ് കമ്പനികള്‍
Friday,
September 03,
2010
റിയാദ്
അവിദഗ്ധ തൊഴിലാളികള്‍ക്കായി ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ ഏകീകൃത റിക്രൂട്ടിങ് കമ്പനികള്‍ രൂപീകരിക്കുമെന്നു സൗദി രണ്ടാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ നായിഫ് രാജകുമാരന്‍. ആവശ്യമുള്ളവര്‍ക്കു ഏകീകൃത റിക്രൂട്ടിങ് കമ്പനികള്‍ വഴി 24 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ ലഭ്യമാക്കും. തൊഴിലാളികളുടെ ശമ്പളം, താമസാനുമതി, സാമ്പത്തിക ഇടപാടുകള്‍ എന്നിവ നിലവിലുള്ള നിയമങ്ങളും സാഹചര്യങ്ങളും അനുസരിച്ചായിരിക്കും നടപ്പിലാക്കുക. അധികൃതരുടെ അംഗീകാരം ലഭിച്ചാല്‍ കമ്പനികളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നു രാജകുമാരന്‍ പറഞ്ഞു.
ഓരോ തൊഴിലാളികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കായിരിക്കണം റിക്രൂട്ട്മെന്‍റ് കമ്പനികള്‍ ശമ്പളം അയയ്ക്കേണ്ടതെന്നു നിയമത്തിലുണ്ട്. രണ്ടു വര്‍ഷത്തോളം ഒരു തൊഴിലുടമയുടെ കീഴില്‍ പ്രവര്‍ത്തിക്കാം അതിനു ശേഷം തൊഴിലാളിക്ക് ആവശ്യമെങ്കില്‍ അവിടന്നു പിരിഞ്ഞുപോകാം. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനാണ് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നത്.
Close...
Maximum Character Allowed -
4000