Thursday, February 09, 2012   2:02 PM IST
Supplements
Home>> News>> National News
National News
സച്ചിന്‍ ഇനി ഗ്രൂപ്പ് ക്യാപ്റ്റന്‍
Friday, September 03, 2010
|
|
|
ന്യൂഡല്‍ഹി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇനി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍. ഓണററി ഗ്രൂപ്പു ക്യാപ്റ്റന്‍ പദവിയാണു വ്യോമസേന സച്ചിനു നല്‍കിയത്. ഡല്‍ഹി വ്യോമസേന ആസ്ഥാനത്തു നടന്ന ചടങ്ങിലാണു സച്ചിനെ ആദരിച്ചത്. വ്യോമസേനയുടെ ഈ പദവി ലഭിക്കുന്ന ആദ്യ കായിക താരമാണു സച്ചിന്‍. ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഓണററി പദവി നല്‍കുന്നത്. ക്യാപ്റ്റന്‍ പദവി സ്വപ്നം സാക്ഷാത്കാരമാണെന്നു സച്ചിന്‍ പറഞ്ഞു.

വ്യോമസേന ഇതുവരെ 21 പ്രമുഖരെ പദവി നല്‍കി ആദരിച്ചിട്ടുണ്ട്. ജൗഹര്‍ രാജ യശ്വന്ത് റാവുവിനാണ് ആദ്യ ലഫ്റ്റനന്‍റ് പദവി നല്‍കിയത് (1944). ജെ.ആര്‍.ഡി. ടാറ്റ (എയര്‍ വൈസ് മാര്‍ഷല്‍ പദവി- 1974), വിജയ് പത് സിന്‍ഘാനി (എയര്‍ കമഡോര്‍- 1990) എന്നിവര്‍ മുന്‍പ് ആദരിക്കപ്പെട്ടിട്ടുണ്ട്. 2008ല്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന് അതിര്‍ത്തി സേനയില്‍ ലഫ്റ്റനന്‍റ് പദവി നല്‍കിയിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code