Thursday, February 09, 2012   11:06 AM IST
Supplements
Home>> Headlines
Latest News
ത്രിതല ഫീസ് ഘടന തന്നെ
Friday, September 03, 2010
|
|
|
തിരുവനന്തപുരം

സ്വാശ്രയ മെഡിക്കല്‍ കോളെജ് പ്രവേശനത്തില്‍ സര്‍ക്കാര്‍ സീറ്റുകളില്‍ ത്രിതല ഫീസ് ഘടന അംഗീകരിച്ചു  പുതിയ വിജ്ഞാപനം പുറത്തിറക്കി. ഏഴു ശതമാനം പേര്‍ക്ക് 25,000 രൂപയും 13 ശതമാനം പേര്‍ക്കു 45,000 രൂപയും മറ്റുള്ളവര്‍ക്ക് 1,38,000 രൂപയുമായിരിക്കും ഫീസ് നിരക്ക്. ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആശയക്കുഴപ്പമുള്ളതിനാലാണു പുതിയ വിജ്ഞാപനമെന്നു സര്‍ക്കാര്‍.

ഇതിനിടെ മാനെജ്മെന്‍റ് സീറ്റുകളില്‍ നാലു വര്‍ഷത്തെ ഫീസ് ഒരുമിച്ചു വാങ്ങുമെന്നു സ്വാശ്രയ മാനെജ്മെന്‍റ് അസോസിയേഷന്‍ വ്യക്തമാക്കി. ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും അസോസിയേഷന്‍. ഇതുപ്രകാരം വാര്‍ഷിക ഫീസായ 5.5 ലക്ഷം രൂപയ്ക്കും കരുതല്‍ നിക്ഷേപമായ 5ലക്ഷം രൂപയ്ക്കും പുറമെ വിദ്യാര്‍ഥികള്‍ നാലു വര്‍ഷത്തെ ഫീസിനു തുല്യമായ 23 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും നല്‍കേണ്ടിവരും. ഈ വ്യവസ്ഥകള്‍ ജസ്റ്റിസ് മുഹമ്മദ് കമ്മറ്റിയും അംഗീകരിച്ചതാണെന്ന് അസോസിയേഷന്‍ പറയുന്നു.

സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളെജുകളോട് ഒരു സമീപനവും മറ്റുള്ളവരോടു വ്യത്യസ്ത സമീപനവുമാണു മുഹമ്മദ് കമ്മറ്റി സ്വീകരിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാരുമായുള്ള കരാര്‍ റദ്ദായാല്‍ മാനെജ്മെന്‍റുകള്‍ കമ്മറ്റി നിശ്ചയിക്കുന്ന ഫീസ് ഈടാക്കേണ്ടി വരുമെന്നു ജസ്റ്റിസ് പി.എ. മുഹമ്മദ് വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം ആറിന് ജസ്റ്റിസ് മുഹമ്മദ് കമ്മറ്റി യോഗം ചേരും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code