സോണിയ വീണ്ടും പ്രസിഡന്‍റ്
Friday,
September 03,
2010
ന്യൂഡല്‍ഹി
തുടര്‍ച്ചയായി നാലാം തവണയും സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങിലാണു സോണിയയെ വീണ്ടും അധ്യക്ഷയായി തെരഞ്ഞെടുത്ത പ്രഖ്യാപനമുണ്ടായത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. നാലാമതും കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയതിനു പ്രവര്‍ത്തകരോടു കടപ്പെട്ടിരിക്കുന്നുവെന്നു സോണിയ പറഞ്ഞു.
Close...
Maximum Character Allowed -
4000