ക്വറ്റ
പാക്കിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്കു പരുക്ക്. മരണ സംഖ്യ ഉയരാന്‍ സാധ്യത. ക്വറ്റ സിറ്റിയില്‍ നടന്ന ഷിയ മുസ് ലിം റാലിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഈ ആഴ്ചയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബുധനാഴ്ച ലാഹോറില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. പ്രളയ ദുരന്തത്തില്‍ തകര്‍ന്നു നില്‍ക്കുന്ന പാക്കിസ്ഥാനു തീവ്രവാദി ആക്രമണങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്.
Close...
Maximum Character Allowed -
4000