Thursday, February 09, 2012   7:08 AM IST
Supplements
Home>> Vaartha Life>> Trendz
Trendz
കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍
Saturday, September 04, 2010
|
|
|
ഡോ. ഹാപ്പി അമല്‍

കാഴ്ചയില്‍ വളരെ ലോലമെന്നു തോന്നുമെങ്കിലും ആവശ്യത്തിനു ബലമുള്ളവരാണു കുഞ്ഞുങ്ങള്‍. നിങ്ങള്‍ എടുക്കുമ്പോഴേക്കും അവര്‍ക്ക് ഒന്നും സംഭവിക്കുകയില്ല. ചെറിയ വീഴ്ചയൊന്നും കുട്ടികള്‍ക്കു പ്രശ്നമല്ല. അവരെ കരുതലോടെ നോക്കേണ്ടതില്ല എന്നല്ല ഇതിനര്‍ഥം. ആവശ്യത്തില്‍ കൂടുതല്‍ ആശങ്ക വേണ്ട എന്നു മാത്രം. എങ്കിലും, കുഞ്ഞുങ്ങളെ സംരക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്ന്.

* കാറിനുള്ളില്‍

കുഞ്ഞിനെ എപ്പോഴും ബേബി സേഫ്റ്റി സീറ്റില്‍ ഇരുത്താന്‍ ശ്രദ്ധിക്കണം. കുറച്ചു ദൂരമേ പോകുന്നുള്ളൂ എന്നതിനാല്‍ ഇതു പരിഗണിക്കാതിരിക്കരുത്. പതുക്കെയാണ് പോകുന്നതെന്നു കരുതി ഇക്കാര്യം വേണ്ടെന്നു വയ്ക്കുകയും ചെയ്യരുത്. സീറ്റ് ബെല്‍റ്റിടുന്ന കാര്യം മാതാപിതാക്കളും ശ്രദ്ധിക്കണം. ഡ്രൈവര്‍ സുരക്ഷിതനല്ലെങ്കില്‍ വാഹനത്തിലെ മറ്റാരും സുരക്ഷിതരല്ല എന്നത് ഓര്‍ക്കുക. മദ്യപിച്ച് വാഹനമോടിക്കരുത്. മദ്യപിച്ചു വാഹനമോടിക്കുന്നവരോടൊപ്പമുള്ള യാത്ര ഒഴിവാക്കുക.

* കുളിപ്പിക്കുമ്പോള്‍

വലിയ ബാത്ത് ടബ്ബില്‍ കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ഒരു ചെറിയ തോര്‍ത്ത് വെള്ളത്തിനടിയിലിടുക. വഴുക്കാതെ കുഞ്ഞിനെ സംരക്ഷിക്കുന്നതിനു നല്ലതാണ്. വെള്ളത്തിലിറക്കുമ്പോള്‍ എപ്പോഴും കുഞ്ഞിന്‍റെ ഒരു കൈയില്‍ പിടിക്കാന്‍ ശ്രദ്ധിക്കണം.

* കുഞ്ഞിനെ ഉയരമുള്ള (മേശ, കട്ടില്‍, കസേര, സോഫ) സ്ഥലത്ത് ഒറ്റയ്ക്കിരുത്തരുത്. നവജാത ശിശുവാണെങ്കില്‍പ്പോലും ശരീരം ഇളകും. കുഞ്ഞിനെ ഉയരത്തില്‍ വയ്ക്കേണ്ടി വന്നാല്‍ ഒരു കൈ എപ്പോഴും അവരുടെ ദേഹത്തുണ്ടായിരിക്കണം.

* കുഞ്ഞിനെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ഒറ്റയ്ക്കിരുത്തരുത്.

* അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ ഒരു മുറിയിലാക്കരുത്. അഞ്ചു വയസു തികയാത്തവരുടെ കുട്ടിക്കളി, കുഞ്ഞിനെ മുറിവേല്‍പ്പിക്കാം. സ്നേഹത്തോടെയുള്ള കെട്ടിപ്പിടുത്തം ചിലപ്പോള്‍ എല്ലുകള്‍ക്കു ക്ഷതം സംഭവിക്കാന്‍ ഇടവരുത്തും.

* രക്ഷിതാക്കള്‍ക്കു പരിചയമില്ലാത്ത ജോലിക്കാരോടൊപ്പം കുഞ്ഞിനെ ഒറ്റയ്ക്ക് വിടരുത്. കുഞ്ഞിന്‍റെ സുരക്ഷിതത്വത്തില്‍ വേണ്ടത്ര പരിശീലനം ലഭിച്ചിക്കാത്തവരായിരിക്കാം അവര്‍.

* കളിയായിപ്പോലും കുഞ്ഞിനെ ഒരിക്കലും പിടിച്ചുകുലുക്കരുത്. മുകളിലേക്കെറിഞ്ഞു പിടിക്കുന്ന ശീലമുള്ളവരും അത് ഒഴിവാക്കണം.

* വീട്ടിനുള്ളില്‍ ഒരിക്കലും കുഞ്ഞിനെ തനിച്ചാക്കരുത്. അപകടം സംഭവിക്കാന്‍ ഒരു സെക്കന്‍ഡ് മതിയെന്ന ചിന്ത എപ്പോഴും മനസിലുണ്ടാവണം.

* കുഞ്ഞിനൊപ്പം പാര്‍ക്കിലിരിക്കുമ്പോഴും നടക്കാന്‍ പോകുമ്പോഴും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴും ശ്രദ്ധ കുഞ്ഞിലായിരിക്കണം.

* കുട്ടിയുടെ ശരീരത്തിലോ, കളിപ്പാട്ടങ്ങളിലോ ചരടുകള്‍ കെട്ടരുത്. ഉണ്ടെങ്കില്‍ത്തന്നെ അവയ്ക്ക് പതിനഞ്ച് സെന്‍റീമീറ്ററില്‍ കൂടുതല്‍ നീളമില്ല എന്ന് ഉറപ്പുവരുത്തുക. കുട്ടിയുടെ കട്ടില്‍, മേശ, കളിസ്ഥലം എന്നിവയുടെ അടുത്തുകൂടി വൈദ്യുത കമ്പികളൊന്നും കടന്നുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും കാരണത്താല്‍ ഇതു കഴുത്തില്‍ കുടുങ്ങാന്‍ ഇടവരരുത്.

* കുട്ടിയുടെ അടുത്ത് ഫിലിം പോലുള്ള വസ്തുക്കള്‍ വയ്ക്കരുത്. കുട്ടി ഇതെടുത്തു വായിലിട്ടാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാവും.

* കൊച്ചു കുഞ്ഞിനെ (ഉറക്കത്തിലോ, ഉണര്‍ന്നിരിക്കുമ്പോഴോ) തലയിണ, സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങള്‍ എന്നിവയുടെ അടുത്ത് കിടത്തിയിട്ടു പോവുകയോ ഉറങ്ങാന്‍ അനുവദിക്കുകയോ ചെയ്യരുത്. ഇത്തരം വസ്തുക്കള്‍ കുഞ്ഞിന്‍റെ മുഖത്തേയ്ക്കു വീണു ശ്വാസം മുട്ടലുണ്ടാകാന്‍ സാധ്യതയുണ്ട്.

* കുഞ്ഞിനെ അഴിയില്ലാത്ത ജനലിനടുത്ത് ഒരു സെക്കന്‍ഡ് പോലും ഒറ്റയ്ക്കു കിടത്തുകയോ ഉറങ്ങാന്‍ അനുവദിക്കുകയോ ചെയ്യരുത്.

* തീ കെടുത്താനുമുള്ള ഉപകരണങ്ങള്‍ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തുക.

ബേബി മസാജിങ് ഉള്‍പ്പെടെ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനം പരിശീലിപ്പിക്കാനും അതിനെക്കുറിച്ച് ഉപദേശങ്ങള്‍ നല്‍കാനും എറണാകുളത്തു പനമ്പിള്ളി നഗറില്‍ ആരംഭിച്ച ബര്‍ത്ത് വേള്‍ഡ് എന്ന സ്ഥാപനത്തിന്‍റെ പ്രോഗ്രാം ഡയറക്റ്ററാണ് ലേഖകന്‍.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code