കാപ്പി കയറ്റുമതി വര്‍ധിച്ചു
Saturday,
September 04,
2010
ന്യൂഡല്‍ഹി
ഈ വര്‍ഷം ആദ്യ ഒമ്പതു മാസങ്ങളില്‍ രാജ്യത്തെ കാപ്പി കയറ്റുമതി 57% വര്‍ധിച്ചു. രാജ്യാന്തര വിപണിയിലെ ഡിമാന്‍ഡ് വര്‍ധിച്ചതിനാലാണ് ഇത്. കോഫി ബോര്‍ഡിന്‍റെ കണക്കു പ്രകാരം 2.05ലക്ഷം ടണ്‍ കാപ്പിയാണ് ഇതുവരെ ഈ വര്‍ഷം കയറ്റി അയച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കയറ്റി അയച്ചത് 1.30ലക്ഷം ടണ്‍ മാത്രം. ആഭ്യന്തര ഉത്പാദനം 2.89 ലക്ഷം ടണ്ണായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2.62ലക്ഷം ടണ്ണായിരുന്നു ഉത്പാദനം. ഒക്റ്റോബറില്‍ ആരംഭിക്കുന്ന വിളവെടുപ്പ് കാലയളവില്‍ കാപ്പി ഉത്പാദനം ആറു ശതമാനം വര്‍ധിച്ചു 3.08ലക്ഷം ടണ്ണാകുമെന്നാണു കോഫി ബോര്‍ഡിന്‍റെ വിലയിരുത്തല്‍. ജര്‍മനി, ബെല്‍ജിയം, റഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണു ഏറ്റവും കൂടുതല്‍ കാപ്പി കയറ്റി അയച്ചത്. കാപ്പി ഉത്പാദനത്തില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ രാജ്യമാണ്. ഏഷ്യയിലെ മൂന്നാമത്തെയും.
Close...
Maximum Character Allowed -
4000