മുംബൈ
ഭക്ഷ്യവില സൂചിക ഉയര്‍ന്നതു സൂചികകളെ ബാധിച്ചു. തുടര്‍ച്ചയായി രണ്ടു ദിവസം നേട്ടത്തില്‍ തുടര്‍ന്നിരുന്ന ബിഎസ്ഇ സെന്‍സെക്സ് 29.53 പോയിന്‍റ് ഇടിഞ്ഞ് 18,208.78ല്‍ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 6.7 പോയിന്‍റ് ഇടിഞ്ഞ് 5,479.40ല്‍ വ്യാപാരം അവസാനിപ്പിച്ചു. വാരാടിസ്ഥാനത്തില്‍ സെന്‍സെക്സ് 1.23 ശതമാനം ഉയര്‍ന്നു റെക്കോഡിട്ടു.
ഭക്ഷ്യവില സൂചിക ഉയര്‍ന്ന സാഹചര്യത്തില്‍ ആര്‍ബിഐ നിരക്ക് വര്‍ധനയ്ക്ക് തയാറായേക്കുമെന്ന ആശങ്ക നിക്ഷേപകരില്‍ പ്രകടം. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളുടെ പ്രകടനവും ആഭ്യന്തരവിപണിയെ സ്വാധീനിച്ചില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.23% ഇടിഞ്ഞു. മെറ്റല്‍ കൗണ്ടറുകളില്‍ കനത്ത ലാഭമെടുപ്പ്. ജിന്‍ഡാല്‍ സ്റ്റീല്‍, സ്റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ എന്നിവയ്ക്ക് തിരിച്ചടി. ഓട്ടോ, റിയാല്‍റ്റി, ഐടി സ്റ്റോക്കുകള്‍ നേട്ടത്തില്‍. മൂന്നു ദിവസമായി നഷ്ടത്തില്‍ തുടര്‍ന്ന ഹീറോ ഹോണ്ടയ്ക്ക് ബൗണ്‍സ് ബാക്ക്.
റിലയന്‍സ് ഇന്‍ഫ്ര, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി എന്നിവ പോസിറ്റീവ്. ജയപ്രകാശ് അസോസിയേറ്റ്സ്, ടിസിഎസ്, ടാറ്റ പവര്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി, എല്‍&ടി എന്നിവയ്ക്കും നഷ്ടം. ഏഷ്യന്‍ വിപണികളെല്ലാം തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടം തുടര്‍ന്നു. ജപ്പാന്‍ നിക്കി 0.5% ഉയര്‍ന്നു. ഷങ്ഹായ് ഫ്ളാറ്റ്. യൂറോപ്പും ഗ്രീന്‍സോണില്‍.
Close...
Maximum Character Allowed -
4000