ക്രോര്‍പതി ബ്രാഞ്ചുമായി SBI
Saturday,
September 04,
2010
ഹൈദരാബാദ്
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് എസ്ബിഐ ഹൈദരാബാദില്‍ ക്രോര്‍പതി ശാഖ തുറന്നു. കോര്‍പ്പറേറ്റ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണു ബാങ്കിന്‍റെ നീക്കം. ഈ ശാഖയില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ മിനിമം ഒരു കോടി രൂപയെങ്കിലും വേണം. കോര്‍പ്പറേറ്റ് മേഖലയില്‍ സ്വകാര്യ-വിദേശ ബാങ്കുകള്‍ ശക്തമായ സാന്നിധ്യമുറപ്പിച്ചതോടെയാണു പുതിയ നീക്കത്തിനു എസ്ബിഐ തയാറായത്.
4,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന ബ്രാഞ്ചില്‍ കോര്‍പ്പറേറ്റ് റിലേഷന്‍ മാനെജര്‍മാര്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലോക്കര്‍ സംവിധാനം, സമയ പരിധിയില്ലാത്ത സേവനം, ഡോര്‍ സ്റ്റെപ്പ് പിക്ക് അപ്പ് സൗകര്യം എന്നിവയുള്‍പ്പെടെ ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളാണുള്ളത്. ഉപയോക്താക്കള്‍ക്കാ യി സഫയര്‍ എന്ന പേരില്‍ കോണ്‍ഫറന്‍സ് റൂമും പേള്‍ എന്ന കോഫി ബാറും ബാങ്ക് ഒരുക്കിയിട്ടുണ്ട്.
ഒപാല്‍ എന്ന പേരില്‍ ഡ്രസിങ് റൂമും പുതിയ ബ്രാഞ്ചില്‍ സജ്ജം. ധനികരുടെ ബ്രാഞ്ചിനായി ബാങ്ക് ചെലവഴിച്ചത് 80 ലക്ഷം രൂപ.
ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കായി ബാങ്ക് ഒരു രൂപ അക്കൗണ്ട് പദ്ധതി തുടങ്ങിയിരുന്നു. 50 അക്കൗണ്ടുകള്‍ ഇതിനകം പുതിയ ബ്രാഞ്ചില്‍ തുടങ്ങിക്കഴിഞ്ഞു.
ഡെപ്യൂട്ടി ജനറല്‍ മാനെജര്‍ ദിവാകര്‍ ഗുപ്തയാണു ബ്രാഞ്ചിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
Close...
Maximum Character Allowed -
4000