Thursday, February 09, 2012   12:30 PM IST
Supplements
Home>> News>> Sports
Sports
ഇന്ത്യ-തായ് ലന്‍ഡ് പോരാട്ടം
Saturday, September 04, 2010
|
|
|
ബാങ്കോക്ക്

പോര്‍ച്ചുഗലിലെ രണ്ടു മാസത്തെ പരിശീലനത്തിനു ശേഷം ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്നിറങ്ങും. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ അന്താരാഷ്ട്ര വേദിയില്‍ കളിക്കുന്നത്. തായ്ലന്‍ഡാണ് സൗഹൃദ മത്സരത്തിലെ എതിരാളി. പോരാട്ടം യമഹ സ്റ്റേഡിയത്തില്‍. തൈറോയ്ഡ് രോഗബാധിതനായ ക്യാപ്റ്റന്‍ ബൈച്ചുങ് ബുടിയ ടീമിലിടം കണ്ടെത്തുന്ന കാര്യം സംശയത്തില്‍.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിറയയ്ക്കെതിരേ നെഹ്റു കപ്പ് ഫുട്ബോള്‍ ഫൈനലിലാണ് ഇന്ത്യ അവസാന അന്താരാഷ്ട്ര പോരാട്ടത്തിനിറങ്ങിയത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഖത്തറില്‍ നടക്കുന്ന ഏഷ്യാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിനു തയാറെടുക്കുന്ന ഇന്ത്യയുടെ യഥാര്‍ഥ കരുത്ത് പരീക്ഷിക്കപ്പെടുന്ന ആദ്യ പോരാട്ടം കൂടിയാകുമിത്. നാലു ദിവസത്തിന് ശേഷം ഇതേ എതിരാളികളെ ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ സ്റ്റേഡിയത്തിലും ഇന്ത്യ നേരിടും.

പോര്‍ച്ചുഗലില്‍ പരിശീലനത്തിലേര്‍പ്പെട്ടെങ്കിലും തൈറോയ്ഡ് പ്രശ്നം വലച്ചതിനാല്‍ ബുടിയ പത്ത് സന്നാഹ മത്സരങ്ങളില്‍ ഒന്നില്‍പ്പോലും ഇറങ്ങിയിരുന്നില്ല. അതിനാല്‍ത്തന്നെ ഇന്നു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോച്ച് ബോബ് ഹൂട്ടന്‍റേതായിരിക്കും.

തായ്ലന്‍ഡില്‍ ദീര്‍ഘയാത്രയ്ക്കു ശേഷമാണെത്തിയതെങ്കിലും വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയുടെ ലക്ഷ്യത്തിലില്ലെന്നു ടീം മാനെജര്‍ പ്രദീപ് ചൗധരി. ഇന്നു വിജയിക്കാനായാല്‍ ഫിഫയുടെ റാങ്കിങ് പോയിന്‍റ് ലഭിക്കുമെന്നതും പ്രചോദനമേകുന്നു.

ബുടിയയുടെ അഭാവത്തില്‍ ടീം ഇന്ത്യയെ ആരു നയിക്കുമെന്നത് ഇപ്പോഴും സംശയത്തില്‍. സീനിയര്‍ താരങ്ങളായ മഹേഷ് ഗാവ്ലിയുടെയും ദീപക് മണ്ഡലിന്‍റെയും പ്ലെയിങ് ഇലവന്‍ സ്ഥാനം സംശയത്തിലാണ്. അതിനാല്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ക്ലൈമാക്സ് ലോറന്‍സിന് ആംബാന്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ട്.

സുനില്‍ ഛേത്രിയുടെ മുന്നേറ്റ നിരയി ലെ പങ്കാളിയായി മലയാളി താരം മുഹമ്മദ് റഫി അരങ്ങേറ്റം കുറിക്കാനും ഏറെ സാധ്യത. പോര്‍ച്ചുഗലിലെ പരിശീലന മത്സരങ്ങളില്‍ ഗോള്‍ നേടുന്നതില്‍ മത്സരിക്കുകയായിരുന്നു ഇരുവരും. ഗോളി സുബ്രത പാല്‍ തന്നെയായി രിക്കും.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code