ബറേലി
കൈക്കൂലിക്കാരെ പിടിക്കാനെത്തിയ വനിത എസ്പിക്കു കീഴ്ജീവനക്കാരുടെ മര്‍ദനം. ഉത്തര്‍പ്രദേശിലെ ക്യാന്‍റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ട്രാഫിക് പൊലീസ് സൂപ്രണ്ട് കല്‍പ്പന സക്സേനയാണ് ആക്രമണത്തിന് ഇരയായത്. കൈക്കും തലയ്ക്കും സാരമായി പരുക്കേറ്റ എസ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘’""കന്‍റോണ്‍മെന്‍റ് മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു ഞാന്‍. ഒരു ജവാനാണു സംഭവം വിളിച്ചറിയിച്ചത്. ഉടന്‍തന്നെ ഗണ്‍മാനോടൊപ്പം സ്വകാര്യ കാറില്‍ സംഭവ സ്ഥലത്തെത്തി. ട്രക്ക് ഡ്രൈവര്‍മാരില്‍ നിന്നു കൈക്കൂലി വാങ്ങുന്നതു നേരില്‍കാണുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതു സമ്മതിക്കാന്‍ തയാറായില്ല. ഉദ്യോഗസ്ഥരുടെ ദേഹപരിശോധന നടത്താന്‍ ഞാന്‍ ഗണ്‍മാനോട് ആവശ്യപ്പെട്ടു. ഇതോടെ, പൊലീസ് വാഹനത്തില്‍ രക്ഷപെടാനായി അവരുടെ ശ്രമം. ഇവരെ തടയാന്‍ ഞാന്‍ പൊലീസ് വാഹനത്തിന്‍റെ ഡ്രൈവറുടെ കഴുത്തില്‍ക്കയറിപ്പിടിച്ചെങ്കിലും അവര്‍ വകവച്ചില്ല. എന്നെ വലിച്ചിഴച്ചു വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. ഒരു കിലോമീറ്ററോളം ജനമധ്യത്തിലൂടെ വാഹനം ഓടിച്ചുപോയ ശേഷം വഴിയില്‍ തള്ളിയിട്ട് അവര്‍ രക്ഷപെട്ടുകയായിരുന്നു''’’- ആശുപത്രിയില്‍ കഴിയുന്ന 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥ കല്‍പ്പന സക്സേന പറഞ്ഞു.
സംഭവത്തെത്തുടര്‍ന്നു മനോജ് കുമാര്‍ എന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുവെന്നു ഡിഐജി എന്‍.കെ. ശ്രീവാസ്തവ അറിയിച്ചു.
Close...
Maximum Character Allowed -
4000