തിരുവനന്തപുരം
സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണല്‍ ചെയര്‍മാനായി ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ ചുമതലയേറ്റു. ഇന്നലെ ഉച്ചയ്ക്കു 12.30നായിരുന്നു ചടങ്ങ്. സംസ്ഥാന ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഹരിക്കുന്നതിനു രൂപീകരിച്ച ടൈബ്യുണലിന്‍റെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം, വഞ്ചിയൂരില്‍ സ്ഥിതിചെയ്യുന്ന പഴയ കലക്റ്ററേറ്റ് കെട്ടിടത്തില്‍ ആരംഭിച്ചു.
നിയമമന്ത്രി എം. വിജയകുമാര്‍, ഡയറക്റ്റര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ കെ. രവീന്ദ്രനാഥ്, ഉപ ലോകായുക്ത കെ.കെ. ദിനേശന്‍, ലോ സെക്രട്ടറി കെ. ശശിധരന്‍ നായര്‍, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കൊഞ്ചിറ ജി. നീലകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ട്രൈബ്യൂണലിലെ മറ്റു മെംബര്‍മാരെക്കൂടി തെരഞ്ഞെടുത്താല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതിലാകും. ഇതോടെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന സര്‍വീസ് സംബന്ധമായ കേസുകള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും എന്നു പ്രതീക്ഷ.
Close...
Maximum Character Allowed -
4000