Thursday, February 09, 2012   7:29 AM IST
Supplements
Home>> News>> National News
National News
പ്രധാനമന്ത്രി അധ്യക്ഷന്‍
Saturday, September 04, 2010
|
|
|
ന്യൂഡല്‍ഹി

ഗോത്രവര്‍ഗക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രധാനമന്ത്രി അധ്യക്ഷനായി ഉന്നതതല കൗണ്‍സില്‍. ആദിവാസികള്‍ ഉള്‍പ്പെടെ ഗോത്രവര്‍ഗക്കാരുടെ ഉന്നമനത്തിനു പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന സന്ദേശം ഉയര്‍ത്തുകയാണ് നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ ട്രൈബല്‍ വെല്‍ഫയര്‍ സമിതിയുടെ ലക്ഷ്യം.

വനാവകാശ നിയമം, ഭരണഘടനയിലെ അഞ്ച്, ആറ് ഷെഡ്യൂളുകള്‍ എന്നിവ നടപ്പാക്കിയതിലെ നേട്ടങ്ങളും കോട്ടങ്ങളും പുതിയ കൗണ്‍സില്‍ അവലോകനം ചെയ്യും. 18 അംഗങ്ങളുണ്ട് കൗണ്‍സിലില്‍. ദേശീയ വികസന കൗണ്‍സില്‍ യോഗവുമായി ബന്ധപ്പെട്ടു പുതിയ കൗണ്‍സില്‍ നടപടികളും ചര്‍ച്ച ചെയ്യും.

കൗണ്‍സില്‍ നടത്തിപ്പിനു വിവിധ മന്ത്രാലയ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി സ്റ്റാന്‍ഡിങ് കമ്മിറ്റിയും രൂപീകരിച്ചു. വിദഗ്ധരെയും കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code