Thursday, February 09, 2012   11:07 AM IST
Supplements
Home>> News>> World News
World News
വധിക്കാന്‍ ഉത്തരവിട്ടിരുന്നു
Saturday, September 04, 2010
|
|
|
ലണ്ടന്‍

രണ്ടാം ലോകമഹായുദ്ധവസാനം ഇറ്റാലിയന്‍ സേച്ഛാധിപതി ബെനിറ്റോ മുസോളിനിയെ വധിക്കാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഉത്തരവിട്ടിരുന്നതായി വെളിപ്പെടുത്തല്‍. മുസോളിനിയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടയച്ച രഹസ്യ കത്തുകള്‍ പുറത്തുവരുന്നതു തടയുകയായിരുന്നു ലക്ഷ്യം. ഫ്രഞ്ച് ഗവേഷകനായ പിയറെ മില്‍സയുടെ ദ ലാസ്റ്റ് ഡെയ്സ് ഒഫ് മുസോളിനി എന്ന പുസ്തകത്തിലാണു വെളിപ്പെടുത്തലുകള്‍. 1920- 30 കാലത്ത് ചര്‍ച്ചില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിനു മുസോളിനിയോടുള്ള ആരാധനയുടെ ആഴം നിസംശയം വ്യക്തമാകും.

ബിട്ടീഷ് വാര്‍ ഹീറോ ഒരു പരാജിതനായ സേച്ഛാധിപതിയെ ആരാധിച്ചിരുന്നെന്ന സത്യം ലോകമറിഞ്ഞാലുണ്ടാകുന്ന അപമാനഭയമാണ് മുസോളിനിയെ വധിക്കാനുള്ള നീക്കംനടത്താന്‍ ചര്‍ച്ചിലിനെ പ്രേരിപ്പിച്ചതെന്നും മില്‍സ കൂട്ടിച്ചേര്‍ക്കുന്നു.

ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലര്‍ക്കൊപ്പം നിന്നു, യുഎസ്- ബ്രിട്ടന്‍ സഖ്യത്തെ നേരിട്ട മുസോളിനി 1945ലാണു പരാജയം സമ്മതിച്ചത്.

ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളാല്‍ വളയപ്പെട്ട മുസോളിനിയും ഭാര്യ ക്ലാര പെറ്റാക്കിയും സ്വിറ്റ്സര്‍ലന്‍ഡിലേക്കു പലായനം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പലായനശ്രമത്തിന്‍റെ പിറ്റേദിവസം ഇരുവരെയും മിലാനില്‍ വെടയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code