വണ്ടര്‍ഫുള്‍ പ്രധാനമന്ത്രി
Saturday,
September 04,
2010
ലണ്ടന്‍
മന്‍മോഹന്‍ സിങ് ആശ്ചര്യമുളവാക്കുന്ന പ്രധാനമന്ത്രിയെന്നു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. മൈ ജേണി എന്ന പുസ്തകത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കു പ്രശംസ. 1997നും 2007നുമിടെ പലതവണ മന്‍മോഹനെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ബ്ലെയറുടെ ഓര്‍മകളില്‍ പ്രതിപാദിക്കുന്ന ഏക ഇന്ത്യന്‍ നേതാവാണു മന്‍മോഹന്‍.
സിംഗപ്പുര്‍ ലീഡര്‍ ലീ കുവാന്‍ യൂവിനെ താന്‍കണ്ടിട്ടുള്ള സ്മാര്‍ട്ടസ്റ്റ് ലീഡര്‍ എന്നാണു ബ്ലെയറുടെ വിശേഷണം. യൂറോപ്യന്‍ യൂണിയനു പുറത്തു നില്‍ക്കുന്നതു ബ്രിട്ടനു ഗുണകരമാവില്ലെന്നു ലീ ഉപദേശിച്ചിരുന്നു. പിന്നീടു മന്‍മോഹനും അതുതന്നെ പറഞ്ഞു.
ചൈനക്കാര്‍ ആചാരമര്യാദകളില്‍ തത്പരരാണ്. ഔപചാരികതകളിലാണ് അവര്‍ക്കു ശ്രദ്ധ.
Close...
Maximum Character Allowed -
4000