Thursday, February 09, 2012   12:53 PM IST
Supplements
Home>> News>> National News
National News
സര്‍വകക്ഷിയോഗം വിളിക്കും
Saturday, September 04, 2010
|
|
|
ന്യൂഡല്‍ഹി

വോട്ടിങ് യന്ത്രം സംബന്ധിച്ച ആശങ്കകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍. ബിഹാര്‍ തെരഞ്ഞെടുപ്പിനു മുന്‍പ് യോഗം വിളിക്കും. യന്ത്രത്തിന് കൂടുതല്‍ സുരക്ഷാ ഏര്‍പ്പാടുകള്‍ ഉറപ്പാക്കുമെന്നും തന്നെ സന്ദര്‍ശിച്ച ബിജെപി പ്രതിനിധി സംഘത്തിനു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ എസ്.വൈ. ഖുറേഷി ഉറപ്പു നല്‍കി.

തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിനൊപ്പം ബാലറ്റ് പേപ്പറും ഉപയോഗിച്ച് യന്ത്രത്തിന്‍റെ വിശ്വാസ്യത പരിശോധിക്കാമെന്നു ബിജെപി സംഘം നിര്‍ദേശിച്ചു. തത്കാലം ഇതു സാധ്യമല്ലെന്നു കമ്മിഷന്‍റെ മറുപടി. എന്നാല്‍, രാഷ്ട്രീയ കക്ഷികളുടെ സാന്നിധ്യത്തില്‍ എന്‍ജിനീയര്‍മാരെ കൊണ്ടുവന്നു പരിശോധന നടത്താമെന്നും പെയ്ഡ് ന്യൂസിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ അറിയിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code