Thursday, February 09, 2012   12:33 PM IST
Supplements
Home>> News>> Kerala News
Kerala News
സംവാദമല്ല, വേണ്ടതു നടപടി
Saturday, September 04, 2010
|
|
|
കണ്ണൂര്‍

ലോട്ടറി വിവാദത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് സംവാദമല്ല വേണ്ടതെന്നും, നടപടിയാണുണ്ടാവേണ്ടതെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. കണ്ണൂരില്‍ ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനിന്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നടപടിക്കു മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. ധനമന്ത്രി പ്രശ്നം വിവാദത്തില്‍ മാത്രം ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുകയാണ്. ലോട്ടറി നിയമത്തിലെ നാലാം വകുപ്പില്‍ പറയുന്ന കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലോട്ടറി, കണ്ടല്‍പാര്‍ക്ക്, ഇരിണാവ് പദ്ധതി തുടങ്ങിയ കാര്യങ്ങളില്‍ രഹസ്യ അജന്‍ഡയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനം കാര്യക്ഷമമായി നടപ്പാക്കുന്നില്ല. തൊഴിലുറപ്പു പദ്ധതി ഇതിനുദാഹരണമാണ്. ഈ പദ്ധതി നടപ്പാക്കുന്നതില്‍ കേരളം 22ാം സ്ഥാനത്താണുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code