Thursday, February 09, 2012   11:33 AM IST
Supplements
Home>> News>> Kerala News
Kerala News
അംബിക സോണി ഇന്നെത്തും
Saturday, September 04, 2010
|
|
|
തിരുവനന്തപുരം

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അംബി ക സോണി ഒരുദിവസത്തെ സന്ദര്‍ശനത്തിനു കേരളത്തിലെത്തുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നു രാത്രിയെത്തുന്ന കേന്ദ്രമന്ത്രി കുമരകത്തു താമസിക്കും.

നാളെ ഉച്ചയ്ക്കു രണ്ടിനു മണര്‍കാട് സെന്‍റ്മേരീസ് പള്ളിപ്പെരുനാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.

മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന മേഴ്സി രവി അനുസ്മരണ യോഗത്തില്‍ പങ്കെടുക്കും.

അന്തരിച്ച മുന്‍ എംഎല്‍എ മേഴ്സിരവി രചിച്ച നിഴലായ് മരണം എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്യും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ കേരളത്തിലെ വിവിധ യൂനിറ്റ് മേധാവികളുമായി സംവദിക്കുന്ന മന്ത്രി അവയുടെ പ്രവര്‍ത്തനം വിലയിരുത്തുകയും പുതിയ ഒരു റോഡ് മാപ്പ് അവതരിപ്പിക്കുകയും ചെയ്യും.

നാളെത്തന്നെ ഡല്‍ഹിക്കു മടങ്ങും.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായി ചുമതലയേറ്റശേഷമുള്ള അംബിക സോണിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code