Thursday, February 09, 2012   12:09 PM IST
Supplements
Home>> News>> Sports
Sports
Group Captain Sachin
Saturday, September 04, 2010
|
|
|
ന്യൂഡല്‍ഹി

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ ഗ്രൂപ്പ് ക്യാപ്റ്റനായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഉള്‍പ്പെടുത്തിയതോടെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നേട്ടങ്ങളുടെ പട്ടികയില്‍ രാജ്യത്തിന്‍റെ ആദരവും. ഇന്ത്യയ്ക്കും ക്രിക്കറ്റിനും സച്ചിന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് എയര്‍ ഫോഴ്സിന്‍റെ ബഹുമതി. ജൂണ്‍ 23നാണ് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ ബഹുമതി നല്‍കാനു ള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

കായിക രംഗത്തു നിന്ന് ഐഎഎഫിന്‍റെ ഇങ്ങനൊരു ബഹുമതി ലഭിക്കുന്ന ആദ്യ വ്യക്തിയാണ് സച്ചിന്‍. വിമാനം പറത്തി പരിചയമില്ലാത്ത ഒരു വ്യക്തിക്ക് ഈ ബഹുമതി ലഭിക്കുന്നതും ഇതാദ്യം. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായും സച്ചിനെ ഇനി കണക്കാക്കും.

ന്യൂഡല്‍ഹിയിലെ എയര്‍ഫോഴ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വ്യോമസേനാ മേധാവി പി.വി. നായിക്ക് സച്ചിനെ ഫോഴ്സിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു. എയര്‍ ഫോഴ്സ് മാര്‍ഷല്‍ അര്‍ജന്‍ സിങ്ങും ചടങ്ങില്‍ പങ്കെടുത്തു. ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്ക് സച്ചിനു കൈമാറിയ നായിക്ക് താരത്തില്‍നിന്ന് ആദ്യ ഔദ്യോഗിക സല്യൂട്ടും സ്വീകരിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിന്ന് ഇങ്ങനൊരു ബഹുമതി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നു സച്ചിന്‍. എയര്‍ഫോഴ്സില്‍ ചേര്‍ന്ന് യുവാക്കള്‍ രാജ്യത്തെ സേവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിനായി വ്യത്യസ്ത മേഖലകളില്‍ സംഭാവന നല്‍കുന്ന അപൂര്‍വ വ്യക്തിത്വങ്ങളെ ഇന്ത്യന്‍ ആംഡ് ഫോഴ്സുകളില്‍ ഓണററി റാങ്ക് നല്‍കി ആദരിക്കുന്ന വ്യവസ്ഥയ്ക്കു കീഴിലാണു സച്ചിനുള്ള ബഹുമതി. ഈ വര്‍ഷം ജനുവരിയിലാണ് സച്ചിനെ ഇത്തരത്തില്‍ ആദരിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദേശം എയര്‍ ഫോഴ്സ് സമര്‍പ്പിച്ചത്.ഇതോടെ യുവാക്കള്‍ക്ക് ഇന്ത്യന്‍ എയര്‍ ഫോഴ്സിനെക്കുറിച്ചറിയാന്‍ ആകാംക്ഷ വര്‍ധിക്കുമെന്നും അതു ഫോഴ്സിനെ

സഹായിക്കുമെന്നും നായിക്ക്.

ഫോഴ്സില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് അടിസ്ഥാന പരിശീലനത്തിലും ഡ്രില്ലിലും സച്ചിന്‍ ഏര്‍പ്പെട്ടിരുന്നു. ഇതുവരെ 21 വ്യക്തികളെ ഈ ബഹുമതി നല്‍കി എയര്‍ ഫോഴ്സ് ആദരിച്ചിട്ടുണ്ട്. രാജാ ഒഫ് ജവഹര്‍ യശ്വന്ത് റാവു, പ്രമുഖ വ്യവസായി ജെ.ആര്‍.ഡി. ടാറ്റ തുടങ്ങിയ പ്രമുഖര്‍ ഇവരില്‍ ചിലര്‍.

സുഖോയ് പറത്താന്‍ സച്ചിന്‍

കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന പൈലറ്റിന്‍റെ റോള്‍ യാഥാര്‍ഥ്യമാക്കാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യം പറത്തുക സുഖോയ് ഫ്രണ്ട്ലൈന്‍ ഫൈറ്റര്‍ പ്ലെയ്ന്‍. പ്ലെയ്ന്‍ പറത്തിയാല്‍ മാത്രമേ ഔദ്യോഗികമായി ഗ്രൂപ്പ് ക്യാപ്റ്റനാകാന്‍ കഴിയൂ. കുട്ടിക്കാലത്തു യുദ്ധവിമാനങ്ങളും സൂപ്പര്‍ ബൈക്കുകളുമായിരുന്നു സ്വപ്നത്തില്‍. എന്നാല്‍ 1996 ല്‍ തന്‍റെ ജീവിതത്തിലാദ്യമായി യുദ്ധവിമാനം പറത്തിയപ്പോള്‍ ഏറെ ഭയപ്പെട്ടുവെന്നും സച്ചിന്‍. 1996 ല്‍ ദക്ഷിണാഫ്രിക്കന്‍ എയര്‍ഫോഴ്സിന്‍റെ ഇംപാല മിലിറ്ററി ജെറ്റാണ് സച്ചിന്‍ പറത്തിയത്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code