Thursday, February 09, 2012   1:55 PM IST
Supplements
Home>> News>> World News
World News
രണ്ടാഴ്ച കൂടുമ്പോള്‍ ചര്‍ച്ച
Saturday, September 04, 2010
|
|
|
വാഷിങ്ടണ്‍

രണ്ടാഴ്ചയിലൊരിക്കല്‍ കൂടിക്കാഴ്ച നടത്താന്‍ ഇസ്രയേല്‍- പലസ്തീന്‍ തീരുമാനം. പശ്ചിമേഷ്യയില്‍ സമാധാനം സൃഷ്ടിക്കുക ലക്ഷ്യമിട്ട് ഇരു രാഷ്ട്രങ്ങളുടെയും നേതാക്കള്‍ യുഎസ് മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം.

ഇതിന്‍റെ ഭാഗമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പലസ്തീന്‍ പ്രസിഡന്‍റ് മെഹ്മൂദ് അബ്ബാസും അടുത്ത 14, 15 തീയതികളില്‍ കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയുടെ ചുമതലയുള്ള യുഎസ് പ്രതിനിധി ജോര്‍ജ് മിച്ചലാണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍ എവിടെവച്ചാണെന്നതു തീരുമാനമായില്ല.

സമാധാന ചര്‍ച്ചയില്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റന്‍റെ സാന്നിദ്ധ്യവുമുണ്ടാകും. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും പരിഹരിക്കാവുന്നതാണന്നും മിച്ചല്‍. സമാധാനാം മുന്‍നിര്‍ത്തിയുള്ള സംഭാഷണങ്ങള്‍ക്ക് യുഎസ് എല്ലാ പിന്തുണയും നല്‍കും. ഇതിനിടെ, ചര്‍ച്ചകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, വെസ്റ്റ് ബാങ്കിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാല്‍ മാത്രമെ ചര്‍ച്ചയുമായി മുന്നോട്ടു പോകാനാകൂ എന്ന് പലസ്തീന്‍ പ്രസിഡന്‍റ് മെഹ്മൂദ് അബ്ബാസ് ആവര്‍ത്തിച്ചു.

ഒരു ചര്‍ച്ചയ്ക്കും വഴങ്ങില്ലെന്ന് ഇരു രാജ്യങ്ങളിലെയും തീവ്രവാദികള്‍ അറിയിച്ചിട്ടുണ്ട്. വെസ്റ്റ്ബാങ്കില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ആക്രമണം തുടരുമെന്ന് പലസ്തീന്‍ തീവ്രവാദികള്‍ ഹമാസ്. നിര്‍മാണം തുടരുമെന്ന് ജൂത തീവ്രവാദികളും വ്യക്തമാക്കി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code