Thursday, February 09, 2012   12:12 PM IST
Supplements
Home>> News>> National News
National News
ഉപരാഷ്ട്രപതിയുടെ വിമര്‍ശനം
Saturday, September 04, 2010
|
|
|
ന്യൂഡല്‍ഹി

ആണവ ദുരന്ത ബാധ്യതാ ബില്‍ പാര്‍ലമെന്‍റില്‍ പരാജയപ്പെടുന്നതിന്‍റെ വക്കോളമെത്തിച്ച പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍ ടി. സുബ്ബിരാമി റെഡ്ഡിക്ക് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ രൂക്ഷ വിമര്‍ശനം.

പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷവും 17എ വകുപ്പില്‍ ഉള്‍പ്പെടുത്തിയ ആന്‍ഡ് എന്ന പദപ്രയോഗമാണ് ശക്തമായ എതിര്‍പ്പിനു കാരണമായത്.

ഒടുവില്‍ ഇത് ഒഴിവാക്കിയ ശേഷമാണു ബില്‍ പാസാക്കാന്‍ കഴിഞ്ഞതും. രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്കു വാക്കാല്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമായെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ നിരീക്ഷിച്ചിരിക്കണമെന്നു രാജ്യസഭാധ്യക്ഷന്‍ കൂടിയായി ഹമീദ് അന്‍സാരി പറഞ്ഞു.

ആന്‍ഡ് എന്ന പ്രയോഗം വന്നതോടെ, മനഃപൂര്‍വം ദുരന്തത്തിനു കാരണക്കാരായാല്‍ മാത്രം സപ്ലയര്‍മാര്‍ കുറ്റക്കാരായി പരിഗണിക്കപ്പെടുമെന്ന വ്യാഖ്യാനമുണ്ടായിരുന്നു. ബില്‍ കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍ സംബന്ധിച്ചു രാജ്യസഭാ സെക്രട്ടറി ജനറല്‍ വി.കെ. അഗ്നിഹോത്രി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് അന്‍സാരി വിമര്‍ശനമുന്നയിച്ചത്.

ആന്‍ഡ് ഒഴിവാക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ധാരണയായ ശേഷമാണ് കൂട്ടിച്ചേര്‍ക്കല്‍ നടന്നത്. റിപ്പോര്‍ട്ടില്‍ ഒരു പേജ് സ്റ്റേപ്പിള്‍ ചെയ്താണ് ഇതു സാധിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും കൂടുതല്‍ സൂക്ഷ്മബുദ്ധിയും വൈദഗ്ധ്യ വും പ്രകടിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. രാജ്യസഭാ ജോയിന്‍റ് സെക്രട്ടറി ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ല.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code