Thursday, February 09, 2012   12:54 PM IST
Supplements
Home>> News>> National News
National News
മരണം സ്ഥിരീകരിച്ചു
Saturday, September 04, 2010
|
|
|
ലഖിസരായ്

മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ നാലു പൊലീസുകാരില്‍ ഒരാള്‍ വധിക്കപ്പെട്ടതായി

സ്ഥിരീകരിച്ചു. എഎസ്ഐ ലൂക്കാസ് ടെറ്റെയുടെ മൃതദേഹം വെടിയുണ്ടകളേറ്റു തുളഞ്ഞ നിലയില്‍ കൊരാസിയില്‍ കണ്ടെത്തിയതോടെയാണിത്. ഒരു പൊലീസുകാരനെ വധിച്ചതായി വ്യാഴാഴ്ച തന്നെ മാവോയിസ്റ്റുകള്‍ അറിയിച്ചിരുന്നു. എന്നാല്‍, തെളിവില്ലെന്നായിരുന്നു ബിഹാര്‍ പൊലീസിന്‍റെ നിലപാട്.

ഒരാളുടെ മൃതദേഹം കിട്ടിയതോടെ മറ്റു മൂന്നു പൊലീസുകാരുടെയും കുടുംബങ്ങള്‍ക്ക് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ജയിലിലുള്ള എട്ടു പ്രവര്‍ത്തകരെ മോചിപ്പിക്കാച്ചില്ലെങ്കില്‍ മറ്റു പൊലീസുകാരെ ഇന്നലെ രാവിലെ പത്തിനു മുന്‍പു വധിക്കുമെന്നു മാവോയിസ്റ്റുകള്‍ ഭീഷണി മുഴക്കിയിരുന്നു.

ആദ്യ അന്ത്യശാസന കാലാവധി അവസാനിച്ച ശേഷമാണ് ടെറ്റെയെ വധിച്ചത്. ആവശ്യങ്ങള്‍ ബിഹാര്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാണ് വധിക്കുന്നതെന്ന് അറിയിക്കുന്ന കുറിപ്പും മൃതദേഹത്തിനടുത്തു നിന്നു കണ്ടെത്തി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code