ദലൈലാമ ഇന്നു കൊച്ചിയില്‍
Saturday,
September 04,
2010
കൊച്ചി
ടിബറ്റിന്‍റെ ആത്മീയാചാര്യന്‍ ദലൈലാമ ഇന്നു കൊച്ചിയില്‍. ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഫൊര്‍ റിലീജിയസ് ഫ്രീഡത്തിന്‍റെ 36ാം അന്തര്‍ദേശീയ കോണ്‍ഫറന്‍സ് കാത്തലിക് റിന്യൂവല്‍ സെന്‍ററില്‍ ഉച്ചകഴിഞ്ഞ് 1.30നു ദലൈലാമ ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണു ലാമ കൊച്ചിയിലെത്തുന്നത്.
നാലു ദിവസങ്ങളായി നടക്കുന്ന സെമിനാറില്‍ ലോകത്തെ പ്രമുഖ മതനേതാക്കള്‍ പങ്കെടുക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
11 വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ പ്രൊഫ. സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തും. വ്യത്യസ്ത വിഷയങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന ചര്‍ച്ചകള്‍ക്കും പ്രമേയങ്ങള്‍ക്കും സ്വാമി അഗ്നിവേശ്, സ്വാമി ജിതാന്മാനന്ദ (രാമകൃഷ്ണമിഷന്‍), ഡോ. ഷേക്ക് അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സാമൂഹ്യപരിഷ്കരണത്തില്‍ സ്ത്രീകളുടെ പങ്ക്, സംസ്കാരവും ശാന്തിയും നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകതകള്‍, മതസൗഹാര്‍ദം വളര്‍ത്തുന്നതില്‍ സംഗീതത്തിനുള്ള പങ്ക് എന്നീ വിഷയങ്ങളില്‍ ശില്‍പ്പശാലകള്‍ നടക്കും.
സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, ശിവരാത്രി ദേശീകേന്ദ്ര മഹാസ്വാമികള്‍, കൊച്ചി മേയര്‍ പ്രൊഫ. മേഴ്സി വില്യംസ്, ഡൊമിനിക് പ്രസന്‍റേഷന്‍ എംഎല്‍എ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Close...
Maximum Character Allowed -
4000