Thursday, February 09, 2012   12:03 PM IST
Supplements
Home>> News>> Kerala News
Kerala News
റംസാന്‍ സ്പെഷ്യല്‍ ട്രെയ്ന്‍
Saturday, September 04, 2010
|
|
|
തിരുവനന്തപുരം

റംസാന്‍ തിരക്കു പ്രമാണിച്ചു ദക്ഷിണ റെയ്ല്‍വേ പ്രത്യേക ട്രെയ്ന്‍ സര്‍വീസ് നടത്തും. എറണാകുളം ബംഗളൂരു റൂട്ടിലാണു പ്രത്യേക സര്‍വീസ്. എറണാകുളം ജംക്ഷന്‍-ബംഗളൂരു സിറ്റി ട്രെയ്ന്‍ 0657 എറണാകുളത്തുനിന്ന് ഒമ്പതിന് രാത്രി 9.30നു പുറപ്പെടും. രാവിലെ 10ന് ബംഗളൂരുവിലെത്തും. അന്നേദിവസം ബംഗളൂരുവില്‍നിന്നും എറണാകുളത്തേക്ക് വൈകിട്ട് 6.50ന് പുറപ്പെടും. 10ന് രാവിലെ 6.30ന് ട്രെയ്ന്‍ എറണാകുളത്തെത്തും.

ഓരോ എസി ടു ടയര്‍, ത്രീ ടയര്‍ കോച്ചുകളും എഴു സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചും രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകളും ഉണ്ടായിരിക്കും. എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പാട്ടൂര്‍, കുപ്പം, ബംഗാരപ്പേട്ട്, വൈറ്റ് ഫീല്‍ഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ നിര്‍ത്തും.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code