Thursday, February 09, 2012   11:05 AM IST
Supplements
Home>> News>> Kerala News
Kerala News
മേഴ്സി രവി അനുസ്മരണം
Saturday, September 04, 2010
|
|
|
കോട്ടയം

കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന മേഴ്സി രവിയുടെ ഒന്നാം ചരമവാര്‍ഷികം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ആചരിക്കും.

മേഴ്സി രവി രചിച്ച പുസ്തകത്തിന്‍റെ പ്രകാശനവും അനുസ്മരണ പരിപാടിയോടനുബന്ധിച്ച് നടക്കും.

വൈകിട്ട് 3.30ന് മാമ്മന്‍ മാപ്പിള സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനം കേന്ദ്രമന്ത്രി എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും.

മേഴ്സി രവി രചിച്ച "നിഴലായ് മരണം' എന്ന പുസ്തകം കേന്ദ്രമന്ത്രി അംബിക സോണി പ്രകാശനം ചെയ്യും. ഫൊക്കാന മുന്‍ പ്രസിഡന്‍റ് എം. അനിരുദ്ധന്‍ (യുഎസ്എ) പുസ്തകം ഏറ്റുവാങ്ങും.

ഡിസിസി പ്രസിഡന്‍റ് കെ.സി. ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ പി സിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി എംഎല്‍എ, അബ്ദുള്‍ സമദ് സമദാനി, എംപിമാരായ ജോസ് കെ. മാണി, ആന്‍റോ ആന്‍റണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെ. സുരേഷ് കുറുപ്പ്, അജയ് തറയില്‍, ജോസഫ് വാഴയ്ക്കന്‍, രവി ഡിസി, കുര്യന്‍ ജോയി തുടങ്ങിയവര്‍ പ്രസംഗിക്കും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code