സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
Saturday,
September 04,
2010
കൊച്ചി
മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് സിക്കിം-ഭൂട്ടാന്‍ ലോട്ടറികളുടെ പ്രൊമോട്ടറാണെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.
ആഴ്ചയില്‍ ഒരു നറുക്കെടുപ്പും വര്‍ഷത്തില്‍ ആറു ബംബര്‍ നറുക്കെടുപ്പും മാത്രമേ നടത്താവൂ എന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് നല്‍കിയ ഹര്‍ജി നിലനില്‍ക്കെയാണ് ഉത്തരവിലെ മറ്റു രണ്ടു കാര്യങ്ങള്‍ക്കെതിരേ സര്‍ക്കാരെത്തിയത്. നറുക്കെടുപ്പിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ അപ്പീലില്‍ പരാമര്‍ശമില്ല.
ഡിസ്ട്രിബ്യൂട്ടറില്‍നിന്നു മുന്‍കൂര്‍ നികുതി വാങ്ങണമെന്ന ഉത്തരവിനെ അപ്പീലില്‍ ചോദ്യം ചെയ്തിട്ടുണ്ട്. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്‍റെ പ്രൊമോട്ടര്‍ പദവി സംബന്ധിച്ചു തര്‍ക്കമുണ്ടെന്നാ ണു സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നത്.
Close...
Maximum Character Allowed -
4000