പിഡിപി നേതാവ് അറസ്റ്റില്‍
Saturday,
September 04,
2010
ബംഗളൂരു
പിഡിപി മുന്‍ വര്‍ക്കിങ് ചെയര്‍മാന്‍ സി.കെ. അബ്ദുള്‍ അസീസ് ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. രണ്ടു ബാങ്കുകളില്‍ നിന്ന് 1993 ല്‍ ഡിഡി ബുക്കുകള്‍ മോഷ്ടിച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നു കേസ്.
ജാമ്യമില്ലാ വോറന്‍റ് നിലനില്‍ക്കെ, ഇന്നലെ വൈകിട്ടു ബംഗളൂരു ശ്രീഭുവനയിലെ ഡീലക്സ് ലോഡ്ജില്‍ നിന്നാണ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. അബ്ദുള്‍നാസര്‍ മഅദനിയുടെ കേസുമായി ബന്ധപ്പെട്ടു മൂന്നാഴ്ചയായി ബംഗളൂരുവിലായിരുന്നു അബ്ദുള്‍ അസീസ്. നേരത്തേ സിബിഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മഅദനിയുടെ അറസ്റ്റിനു ശേഷം ടിവി ചാനലില്‍ അഭിമുഖം ശ്രദ്ധിച്ച റിട്ടയര്‍ഡ് സിബിഐ ഉദ്യോഗസ്ഥനാണു ചെന്നൈ യൂനിറ്റിനെ വിവരം അറിയിച്ചത്.
മുംബൈയിലെ ഡി.എന്‍. റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ ഘാട്കോപ്പര്‍ ഈസ്റ്റ് ബ്രാഞ്ച് എന്നിവിടങ്ങളില്‍ നിന്നാണ് ഡിഡി ബുക്ക് മോഷ്ടിച്ചത്. ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ ഡിഡി ബുക്കുകള്‍ ഉപയോഗിച്ചു വ്യാജ ഡിഡി നിര്‍മിച്ചു മധുരയിലെ ബ്രാഞ്ചില്‍ നിന്നു 48.03 ലക്ഷം രൂപ തട്ടി. ബാങ്ക് ഒഫ് ഇന്ത്യയില്‍ നിന്നു ള്ളവ ഉപയോഗിച്ചു 94.95 ലക്ഷം രൂപ തട്ടിച്ചു.
ഒമ്പതു ഡിഡികള്‍ ഉപയോഗിച്ച് 38,35,800 രൂപ തട്ടിയെടുക്കാനും ശ്രമിച്ചു. മധുരയിലും മുംബൈയിലുമുള്ള ബാങ്കുകളില്‍ വ്യാജരേഖ ഉപയോഗിച്ച് അക്കൗണ്ടുകള്‍ തുറന്നു. രാംനാഥ് റോഡിലുള്ള കനറാ ബാങ്കിലും അക്കൗണ്ടുകള്‍ തുറന്നു തട്ടിപ്പ് നടത്തി.
Close...
Maximum Character Allowed -
4000