ചരക്കു വിമാനം തകര്‍ന്നു വീണു
Saturday,
September 04,
2010
ദുബായ്
ദുബായില്‍ യുഎസ് ചരക്കു വിമാനം തകര്‍ന്നു വീണു പൈലറ്റും സഹപൈലറ്റും മരിച്ചു. യുഎസ് പാഴ്സല്‍ കമ്പനി യുനൈറ്റഡ് പാഴ്സല്‍ സര്‍വീസിന്‍റെ ബോയിങ് 747-400 ചരക്കു വിമാനമാണ് എമിറേറ്റ്സ് ദേശീയപാതയ്ക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തു തകര്‍ന്നു വീണത്. ദുബായില്‍ നിന്നു ജര്‍മനിയിലെ കൊളൊഗ്നെയിലേക്കു പ്രാദേശിക സമയം വൈകിട്ട് 6.40 നു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തീ കണ്ടതിനെത്തുടര്‍ന്നു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് അധികൃതര്‍ അറിയിച്ചത്. അപകടം ദുബായ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍.
Close...
Maximum Character Allowed -
4000