സ്ഫോടനം: 60 പേര്‍ മരിച്ചു
Saturday,
September 04,
2010
ഇസ്ലാമാബാദ്
പാക്കിസ്ഥാനില്‍ മൂന്നു വ്യത്യസ്ത സ്ഫോടനങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ക്വറ്റയില്‍ ഷിയാ വിശ്വാസികളുടെ റാലിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. ലാഹോറില്‍ ഷിയാ തീര്‍ഥാടന കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 40 പേര്‍ മരിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണു ക്വറ്റയിലെ സ്ഫോടനം. പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ഇന്നലെ വൈകിട്ടായിരുന്നു ബലൂചിസ്ഥാന്‍ തലസ്ഥാനം ക്വറ്റയില്‍ ഏതാണ്ട് 15000ത്തോളംപേര്‍ പങ്കെടുത്ത റാലി. മിസാന്‍ ചൗക്കിലെത്തിയപ്പോള്‍ നുഴഞ്ഞു കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു ടിവി ചാനലിന്‍റെ ഡ്രൈവറും ഉള്‍പ്പെടും. പാക്കിസ്ഥാനിലെ പ്രമുഖ ചാനലുകള്‍ ജിയൊ ടിവി, ഡോണ്‍, എആര്‍ഐ ന്യൂസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമറമാന്‍മാര്‍ക്കും പരുക്കേറ്റു. അപ്രതീക്ഷിത പൊട്ടിത്തെറിയില്‍ ആളുകള്‍ ചിതറിയോടിയതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. സ്ഫോടനത്തെത്തുടര്‍ന്ന് കുപിതരായ ഒരു വിഭാഗം യുവാക്കള്‍ തോക്കുകളുമായി തെരുവിലിറങ്ങി.
സമീപത്തെ കടകളും കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ത്തു. ഷിയാകള്‍ക്കെതിരേ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ വംശീയ ചേരിതിരിവിനിടയാക്കിയിരിക്കയാണ്.
ഇതിനിടെ, വടക്കു പടിഞ്ഞാറന്‍ മേഖല പെഷവാറില്‍ പൊലീസ് വാനിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മര്‍ദാനില്‍ അഹമ്മെദി മോസ്ക് ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരുമേറ്റിട്ടില്ല.
ഭീകരഭീഷണിയുടെ പശ്ചാത്തലത്തില്‍ ഷിയാ വിഭാഗക്കാര്‍ പരസ്യമായി പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും മുതിരരുതെന്ന് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. നിരവധി ആളുകള്‍ പങ്കെടുക്കുന്ന ഇത്തരം പരിപാടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിനാകില്ലെന്നും മാലിക്.
അതേസമയം സമുദായത്തിനെതിരേയുള്ള ഇത്തരം നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു പ്രമുഖ ഷിയാ പുരോഹിതന്‍ അല്ലാമ അബ്ബാസ് കുമൈലി പ്രതികരിച്ചു.
മരണത്തെഭയക്കുന്നില്ലെന്നും സര്‍ക്കാരിനു പറ്റിയില്ലെങ്കില്‍ ആരാധനാലയങ്ങള്‍ക്കു തങ്ങള്‍ തന്നെ സംരക്ഷണമേര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000