Thursday, February 09, 2012   1:22 PM IST
Supplements
Home>> News>> National News
National News
ഇന്ത്യ ആശങ്ക അറിയിച്ചു
Saturday, September 04, 2010
|
|
|
ബീജിങ്

പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിത്ത്- ബള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ചൈനീസ് പട്ടാളം നിലയുറപ്പിച്ചുവെന്ന വാര്‍ത്തകളില്‍ ഇന്ത്യ ഔദ്യോഗികമായി ചൈനയെ ആശങ്ക അറിയിച്ചു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ചര്‍ച്ച നടത്തിയശേഷം ബീജിങ്ങില്‍ മടങ്ങിയെത്തിയ ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയശങ്കറാണ് ചൈനീസ് വിദേശകാര്യ ഉപമന്ത്രി ഷാങ് ഷിജുനെ കണ്ടത്.

പാക്കിസ്ഥാനിലെ പ്രളയബാധിത മേഖലകളില്‍ പുനരധിവാസത്തിനു സഹായിക്കുക മാത്രമാണു തങ്ങളുടെ ലക്ഷ്യമെന്നു ചൈന വിശദീകരിച്ചതായി പിന്നീട് അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി ബന്ധം സംബന്ധിച്ച പ്രശ്നങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

ഗില്‍ഗിത്ത്- ബള്‍ട്ടിസ്ഥാന്‍ മേഖലയില്‍ 11,000 പട്ടാളക്കാരെ ചൈന നിയോഗിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്ത്. ഇക്കാര്യം പരിശോധിച്ചുവരുകയാണെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു.

കശ്മീരില്‍ ഇടപെടില്ലെന്നു പിന്നീടു ചൈനയും വ്യക്തമാക്കി. ഇന്ത്യ- ചൈന ബന്ധം തകര്‍ക്കാന്‍ യുഎസ് പത്രം കെട്ടിച്ചമച്ചതാണു വാര്‍ത്തയെന്നും ചൈനയുടെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ അംബാസഡര്‍ ചൈനീസ് വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിയത്.

ജമ്മു കശ്മീരില്‍ നിന്നുള്ള ലഫ്റ്റനന്‍റ് ജനറല്‍ ബി.എസ്. ബിസ്വാളിന്, ചൈന വിസ നിഷേധിച്ചത് അടുത്തിടെ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് ചൈനയുമായി പ്രതിരോധ വിനിമയ ഇടപാടുകള്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, കശ്മീര്‍ തര്‍ക്കപ്രദേശമെന്നും ഇവിടെ നിന്നുള്ളവര്‍ക്ക് പ്രത്യേകം വിസ നല്‍കുമെന്നുമുള്ള നിലപാടുകള്‍ മാറ്റാന്‍ ചൈന തയാറായിട്ടില്ല.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code