Wednesday, February 08, 2012   8:48 PM IST
Supplements
Home>> Astrology>> Vaasthu
Vaasthu
വാസ്തുവിദ്യാപ്രയാണം
Sunday, September 05, 2010
|
|
|
ദീപ്തി ശൈലജ

അന്നം, വസ്ത്രം, പാര്‍പ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ മനുഷ്യന്‍റെ ആഡംബരങ്ങളായി മാറിയതു കാലക്രമേണയാണ്. ഇവയില്‍ പുതിയ പരീക്ഷണങ്ങളും രുചിഭേദങ്ങളുമെല്ലാം വന്നു. ഇന്നും അതു തുടരുന്നു. ആഡംബര വീടുകള്‍ മുതല്‍ ചെറിയ വീടുകള്‍ വരെ നിര്‍മിക്കപ്പെടുന്നു. ഈ വീടുകളെല്ലാം ഏതുതരമായാലും എപ്രകാരം വേണമെന്ന് വാസ്തു ശാസ്ത്രത്തില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

വനാന്തരങ്ങളില്‍ നായാടി നടന്നിരുന്ന ഏകാകിയായ മനുഷ്യന് ഗുഹകളും കാട്ടുപൊന്തകളും മരങ്ങളുടെ തണലുമായിരുന്നു അഭയം. എന്നാലതു മാറി സംസ്കാരസമ്പന്നരായതോടെ മനുഷ്യന്‍ കൃത്രിമ നിര്‍മാണരീതി അവലംബിച്ചു. അങ്ങനെ സ്വാഭാവിക നിര്‍മിതികളായ ഗുഹകളിലേക്കും ഏറുമാടങ്ങളിലേക്കും ചേക്കേറി.

ജീവിത പങ്കാളിയോടൊപ്പം കുടുംബ ജീവിതം ആരംഭിച്ചപ്പോള്‍ വൃക്ഷശിഖരങ്ങളിലെ ഏറുമാടങ്ങളില്‍ നിന്ന് മനുഷ്യജീവിതം ഭൂമിയിലേക്ക് വ്യാപിച്ചു. കല്ലും മരങ്ങളും പാറക്കഷണങ്ങളും ചേര്‍ത്തുവച്ചു ചെറിയ കുടിലുകള്‍ മെനഞ്ഞു. പിന്നീട് അതും മാറി. ബഹുനിലക്കെട്ടിടങ്ങളും അം ബരചുംബികളായ മഹാസൗധങ്ങളും ഉള്ള ലോകത്താണു നമ്മള്‍ ജീവിക്കുന്നത്. കുടുംബ ജീവിതത്തിന്‍റെ രഹസ്യം നിലനിര്‍ത്തുന്നതിനുള്ള ശ്രമമായിരുന്നു പിന്നീട്. പരമാവധി സുരക്ഷിതത്വവും ആഡംബരവും ആഗ്രഹിച്ച് വീടുകള്‍ക്കു പുറമേ ഉപാലയങ്ങള്‍ കെട്ടിത്തുടങ്ങി. പിന്നീട് അവയുടെ ഘടനയിലും വലുപ്പത്തിലും മാറ്റമുണ്ടായി. ഉപശാലകളെ ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു. എന്നാല്‍ നാലുകെട്ടുകള്‍ക്കു മാറ്റം വന്നില്ല. നാലുകെട്ടുകളുടെ വൈവിധ്യങ്ങളെക്കുറിച്ച്.



മിശ്രഭിന്ന ചതുശാല

മിശ്രഭിന്ന ചതുശാലയുടെ വാരോത്തരങ്ങുടെയും അങ്കണോത്തരങ്ങളുടെയും ചുറ്റ് ധ്വജയോനി ആയിരിക്കണം. ഈ ചതുശാലയുടെ കോണ്‍ഗൃഹങ്ങളുടെ ഉള്ളില്‍ ഉത്തരം ആവശ്യമില്ല. കോണ്‍ഗൃഹങ്ങളും ഇടനാഴികളും ഒന്നായി കിടന്നാല്‍ മതി. വാരോത്തരങ്ങളുടെയും അങ്കണോത്തരങ്ങളുടെയും നാലു കോണുകളിലും സന്ധി ചെയ്യത്തക്ക രീതിയില്‍ ഉത്തരങ്ങള്‍ നിര്‍മിക്കണം. കിഴക്കിനി - പടിഞ്ഞാറ്റിനി എന്നിവയുടെ ഉത്തരങ്ങളുടെ കടതലങ്ങള്‍ (കടയും തലയും) ആധാരങ്ങളും തെക്കിനി - വടക്കിനി എന്നിവയുടെ കടതലങ്ങള്‍ ആധേയങ്ങളുമാണ്. ഇവയുടെ ആധാര ആധേയഭാവം അനുസരിച്ചാണ് കോണുകളില്‍ ചേര്‍ക്കേണ്ടത്. അതായത് ആധാരങ്ങളുടെ കടതലങ്ങള്‍ ചുവട്ടില്‍ വച്ച്, ആധേയങ്ങളുടെ ഉത്തരങ്ങളുടെ കടതലകള്‍ മുകളിലായി വച്ചു യോജിപ്പിക്കണം. ഉത്തരങ്ങള്‍ക്ക് നീളം പോരാതെ വന്നാല്‍ സന്ധി ചെയ്യാന്‍ മുന്‍പറഞ്ഞതു പോലെ (കഴിഞ്ഞ അധ്യായങ്ങളില്‍ പറഞ്ഞിട്ടുണ്ട്) ചെയ്യണം. ഇവിടെ കോണുകളില്‍ എല്ലാ ഗൃഹങ്ങളുടെയും ഉത്തരങ്ങള്‍ തമ്മില്‍ ചേരുന്നതു കൊണ്ടും പ്രത്യേക കോണ്‍ഗൃഹങ്ങള്‍ ഇല്ലാത്തതുകൊണ്ടും മിശ്രത്വവും ദിഗ്ഗൃഹങ്ങള്‍ക്ക് അതാതിന്‍റെ യോനിയും ഗമനവും ഉള്ളതുകൊണ്ടു ഭിന്നത്വവും ഉണ്ടായതിനാല്‍ ഇതിനു മിശ്രഭിന്ന ചതുശാല എന്നു പേര്.



സമ്മിശ്രഭിന്നശാല

സമ്മിശ്രഭിന്നശാലയുടെ വാരോത്തരങ്ങള്‍, അങ്കണോത്തരങ്ങള്‍ എന്നിവയുടെ പാദുകപുറങ്ങള്‍ എല്ലാറ്റിന്‍റെയും ചുറ്റ് ധ്വജക്കണക്ക് ആയിരിക്കണം. ദിഗ്ഗൃഹങ്ങളുടെ കോണ്‍ഗൃഹത്തിന്‍റെ അകത്തെ ചുറ്റും ധ്വജം ആവണം. ഇവയെല്ലാം ധ്വജം ആവണമെങ്കില്‍ ഇനി പറയുന്ന പോലെ ദീര്‍ഘവിസ്താരം കല്‍പ്പിക്കണം.

തുടക്കത്തില്‍ ധ്വജക്കണക്കു പ്രകാരമുള്ള വാരോത്തരച്ചുറ്റും അങ്കണോത്തരച്ചുറ്റും നിശ്ചയിക്കണം. പിന്നെ വാരത്തിന്‍റെ ഉത്തരച്ചുറ്റില്‍ നിന്നും അങ്കണത്തിന്‍റെ ഉത്തരച്ചുറ്റിനെ കളഞ്ഞ്, ശേഷിക്കുന്നതിനെ എട്ടുകൊണ്ടു ഹരിച്ചാല്‍ കോണ്‍ഗൃഹങ്ങളുടെ ഉത്തരപ്പുറത്തെ വിസ്താരം കിട്ടും. ഇതിനെ നാലു കൊണ്ടു ഗുണിച്ചാല്‍ കോണ്‍ഗൃഹങ്ങളുടെ ഉത്തരച്ചുറ്റ് ആകും. ഇതിന്‍റെ താഴെയുള്ള ധ്വജക്കണക്ക് എടുത്ത് കോണ്‍ഗൃഹത്തിന്‍റെ ഉള്ളിലെ ഉത്തരച്ചുറ്റായി നിശ്ചയിക്കുക. വീണ്ടും അതിനെ പുറത്തെ ചുറ്റില്‍ നിന്നും കുറച്ച് എട്ടു കൊണ്ടു ഹരിച്ചാല്‍ പ്രസ്തുത ഗൃഹത്തിന്‍റെ ഉത്തര വിസ്താ രം ലഭിക്കും.

ഈ ചതുശാലയ്ക്ക് മുല്ലപ്പന്തല്‍ എന്നും പേരു പറയാറുണ്ട് - ഈ ശാല നിര്‍മിച്ച് അതിന്‍റെ അങ്കണമധ്യത്തില്‍ ഭദ്രകാളി, ശാസ്താവ് എന്നിവരെ പ്രതിഷ്ഠിക്കുന്നതായും സാധാരണ കണ്ടുവരുന്നു.

ചതുശാലാവിന്യാസം അടുത്ത ആഴ്ച അവസാനിക്കും - വാസ്തു ശാസ്ത്രത്തിലെ സ്ഥാനങ്ങളെക്കുറിച്ച് പിന്നീടു വരുന്ന അധ്യായത്തില്‍.



നാലു ഖണ്ഡം ഇടയൊത്തെടുത്തതില്‍

നാലു സൂത്രം അകമേ വരുത്തിയാല്‍

മേലിലുള്ള അളവിലീശനില്‍ ഗൃഹം

മൂലകന്നിയില്‍ അകം ചമച്ചിടാം.



ഒരു ഖണ്ഡം വലുപ്പമെങ്കില്‍ പുരവയ്ക്കേണ്ട സ്ഥലം ചതുരശ്രപ്പെടുത്തി അതിന്‍റെ നാലില്‍ ഒന്നു വലുപ്പം എങ്കില്‍ അതില്‍ ഒരു ഖണ്ഡം വീണ്ടും നാലായി ഭാഗിച്ചാല്‍ ഈശാനകോണിലോ കന്നിമൂലയിലോ വീടു നിര്‍മിക്കാം.



ചോ: ഗൃഹത്തില്‍

പൂജാമുറിയുടെ സ്ഥാനം

എവിടെ വേണം ?



ഉ: ഈശാനകോണ്‍, അഗ്നികോണ്‍, കിഴക്ക്, പടിഞ്ഞാറ്, കന്നിമൂല ഇവ പൂജാഗൃഹത്തിന് അഥവാ പ്രാര്‍ഥനാമുറിക്ക് അനുയോജ്യം. വീടിനുള്ളിലേക്ക് ദര്‍ശനം വരത്തക്കവണ്ണം പൂജാമുറി വയ്ക്കുന്നതാണ് ഉത്തമം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code