വിമാനക്കൂലി വീണ്ടും ഉയര്‍ന്നു
Published : Sunday,
January 02,
2011
ന്യൂഡല്‍ഹി, മുംബൈ
പുതുവര്‍ഷത്തില്‍ വിമാനയാത്രയ്ക്കു ചെലവേറും. എടിഎഫ് വില ഉയര്‍ന്നതിനെത്തുടര്‍ന്ന് ഫ്യൂവല്‍ സര്‍ചാര്‍ജില്‍ വര്‍ധന വരുത്താന്‍ കമ്പനികള്‍ തീരുമാനിച്ചു. കിങ്ഫിഷര്‍, ജെറ്റ് എയര്‍വേയ്സ് എന്നീ കമ്പനികളാണു 200 രൂപ ഉയര്‍ത്തി. മറ്റു കമ്പനികള്‍ ഉടന്‍ നിരക്ക് വര്‍ധിപ്പിക്കും.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയു ള്ള പൊതുമേഖലാ എണ്ണക്കമ്പനികള്‍ എടിഎഫ് വില 2%വരെ കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു.
750 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 100 രൂപയും ഇതിനു മുകളിലുള്ള യാത്രകള്‍ക്ക് 200 രൂപയുമാണു ഫ്യുവല്‍ സര്‍ചാര്‍ജ് ഇനത്തില്‍ വ്യോമയാനക്കമ്പനികള്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. ആഭ്യന്തര യാത്രക്കാരെയാണു നിരക്ക് വര്‍ധന കൂടുതല്‍ ബാധിക്കുന്നത്.
നിരക്ക് വര്‍ധന സംബന്ധിച്ച് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഒക്റ്റോബര്‍ -നവംബര്‍ കാലയളവിലെ ടിക്കറ്റ് നിരക്ക് വര്‍ധനയോടൊപ്പമാണു സര്‍ചാര്‍ജും വന്നിരിക്കുന്നത്. ടിക്കറ്റ് നിരക്ക് സംബന്ധിച്ചു സുതാര്യത ഉറപ്പുവരുത്തണമെന്നു റെഗുലേറ്റര്‍ ഡിജിസിഎ നേര ത്തേ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയില്‍ കിലോ ലിറ്ററിന് 47,816 രൂപയാണ് എടിഎഫ് വില. ഒക്റ്റോബറിനു ശേഷം ഇതു ആറാം തവണയാണു വില വര്‍ധിപ്പിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തിയതാണു വില വര്‍ധനവിനു കമ്പനികളെ നിര്‍ബന്ധിതമാക്കിയത്. പ്രതിമാസം രണ്ടുതവണയാണു പൊതുമേഖലാ എണ്ണക്കമ്പനികള്‍ എടിഎഫ് വില പരിഷ്കരിക്കുന്നത്. കഴിഞ്ഞ മാസം 15ന് 3.6% വില കൂട്ടിയിരുന്നു.
Close...
Maximum Character Allowed -
4000