Tuesday, May 22, 2012   10:09 PM IST
Vaartha BlogRSS
Loading
ICICI ഏറ്റെടുക്കലിന്
Published : Sunday, January 02, 2011
|
  
Text Size
ന്യൂഡല്‍ഹി

രാജ്യത്തെ ഏറ്റവും വലിയ ര ണ്ടാമത്തെ സ്വകാര്യ ബാങ്ക് ഐസിഐസിഐ പ്രാദേശികത ലത്തില്‍ ഏറ്റെടുക്കലിനൊരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ ചെറുകിട ബാങ്കുകളെ ഏറ്റെടുക്കുമെന്നു സിഇഒ ഛന്ദ കൊച്ചാര്‍ അറിയിച്ചു. ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, എസ്ഐബി, ധനലക്ഷ്മി ബാങ്ക് എന്നിവയാണു ഐസിഐസിഐയുടെ പരിഗണനയിലുള്ള ബാങ്കുകള്‍.

ഫെഡറല്‍ ബാങ്കില്‍ ഇപ്പോള്‍ തന്നെ ഐസിഐസിഐക്ക് ഓഹരി പങ്കാളിത്തമുണ്ട്. എച്ച്ഡിഎഫ്സി കേരളത്തില്‍ സാന്നിധ്യം ശക്തമാക്കിയതാണ് ഐസിഐസിഐ പുതിയ നീക്കത്തിനു പ്രേരിപ്പിച്ചത്. ലോര്‍ഡ് കൃഷ്ണ ബാങ്ക് ഏറ്റെടുത്ത സെഞ്ചൂറിയന്‍ ബാങ്കിനെ എച്ച്ഡിഎഫ്സി അടുത്തിടെ ഏറ്റെടുത്തിരുന്നു.

2001ല്‍ ബാങ്ക് ഒഫ് മധുരയും മൂന്നു വര്‍ഷം മുമ്പു സാംഗ്ലി ബാ ങ്കും ഏറ്റെടുത്തതിനു ശേഷം ഇതുവരെ ദക്ഷിണേന്ത്യയില്‍ ഐസിഐസിഐ ഏറ്റെടുക്കല്‍ നടത്തിയിട്ടില്ല.

അടുത്തിടെ ബാങ്ക് ഒഫ് രാജസ്ഥാനെ ഏറ്റെടുത്ത ഐസിഐസിഐക്ക് കേരളത്തിലെ ബാങ്ക് ഏറ്റെടുക്കുന്നതു വഴി ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനാവും.

ഫെഡറല്‍ ബാങ്കിനു 700 ഉം, എസ്ഐബിക്ക് 600 ഉം ധനലക്ഷ്മിക്ക് 274 ബ്രാഞ്ചുകളുമുണ്ട്.

ബ്രാഞ്ചുകളുടെ എണ്ണം കൂട്ടാനുദ്ദേശിക്കുന്ന ഐസിഐസിഐയുടെ ലക്ഷ്യ വും കേരളം ആസ്ഥാനമായ ബാങ്കുകള്‍ തന്നെയാവും.

Rate This News :
Latest News